Sunday, August 25, 2024
HomeANCHUTHENGUമുതലപ്പൊഴി : സി.ഡബ്ല്യൂ.പി.ആർ.എസ് പഠന റിപ്പോർട്ടിന് രൂപരേഖയായി.

മുതലപ്പൊഴി : സി.ഡബ്ല്യൂ.പി.ആർ.എസ് പഠന റിപ്പോർട്ടിന് രൂപരേഖയായി.

സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ (സി.ഡബ്ല്യൂ.പി.ആർ.എസ്) മുതലപ്പൊഴി പഠന റിപ്പോർട്ടിന് രൂപരേഖയായി.

ഇതോടെ, പഠനറിപ്പോർട്ടിന്മേലുള്ള ചർച്ചകൾ ആരംഭിച്ചു. നടപടി ക്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ചിറയിൻകീഴ് പഞ്ചായത്ത് ഓഫീസിൽ വച്ച് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുമായി സംഘം ചർച്ച നടത്തി.

കേ​ന്ദ്ര സ്ഥാ​പ​ന​മാ​യ സി.​ഡ​ബ്ല്യു.​പി.​ആ​ർ.​എ​സ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ പ്ര​ധാ​ന​മാ​യും നാ​ല് ഘ​ട​ക​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇ​തി​നെ ആ​സ്പ​ദ​മാ​ക്കി പു​തി​യ അ​ലൈ​ൻ​മെ​ന്റി​ന് ധാ​ര​ണ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച് നി​ല​വി​ലെ പു​ലി​മു​ട്ടി​ന്റെ നീ​ളം കൂ​ട്ടും. ഘ​ട​ന​യി​ലും മാ​റ്റം വ​രു​ത്തും. നി​ല​വി​ൽ നേ​രെ ക​ട​ലി​ലേ​ക്ക് തു​റ​ക്കു​ന്ന രീ​തി​യി​ലാ​ണ് പു​ലി​മു​ട്ട് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത് മാ​റ്റി വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ തു​റ​ക്കു​ന്ന രീ​തി​യി​ൽ പു​ലി​മു​ട്ട് വി​ക​സി​പ്പി​ക്കും. പു​തി​യ അ​ലൈ​ൻ​മെ​ന്റ് സംബ​ന്ധി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നുള്ള തിരയെ പ്രതിരോധിക്കാൻ നിർമ്മാണത്തിനാകില്ലെന്നും കാ​യ​ലി​ൽ നി​ന്ന് ഒ​ഴു​കി​വ​രു​ന്ന മ​ണ​ലി​ന്റെ ഒ​ഴു​ക്ക​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ളുമാണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ചർച്ചയിൽ സം​സ്ഥാ​ന ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ് വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ ജോ​മോ​ൻ കെ. ​ജോ​ർ​ജ്, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​നി​ൽ​കു​മാ​ർ, അ​സി.​എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​രു​ൺ​കു​മാ​ർ തുടങ്ങിയവർ പങ്കെടുത്തു.

ഹാർബർ വകുപ്പിന്റെയും മത്സ്യത്തൊഴിലാളികളുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിച്ചുകൊണ്ടാകും അന്തിമ റിപ്പോർട്ട് സമർപ്പിക്കുക എന്നാണ്‌ ഉദ്യോഗസ്ഥർ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES