Monday, August 26, 2024
HomeCHIRAYINKEEZHUശ്രീനാരായണ ദർശനങ്ങൾ കാലാതീതം - കേന്ദ്ര സഹമന്ത്രി വി മുരളീധരൻ.

ശ്രീനാരായണ ദർശനങ്ങൾ കാലാതീതം – കേന്ദ്ര സഹമന്ത്രി വി മുരളീധരൻ.

ലോകമാസകലം നടന്നു വരുന്ന തീർഥാടനങ്ങൾ മനുഷ്യമനസുകളിൽ അനുഭൂതിയുടേയും ആശ്വാസത്തിന്റേയും കുളിർ മഴ പെയ്യിക്കാൻ പ്രാപ്തമായിരിക്കെ 90 വർഷങ്ങൾക്കു മുൻപു ശ്രീനാരായണ ഗുരുദേവൻ വിഭാവനം ചെയ്ത തീർഥാടന ലക്ഷ്യങ്ങൾ സമൂഹത്തെയാകെ നന്മയിലേക്കും യഥാർഥ മനുഷ്യനാവാൻ പഠിപ്പിക്കുകയെന്ന വിശ്വ സന്ദേശമാണു നൽകുന്നതെന്നു കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.

എസ്എൻഡിപി യോഗം ചിറയിൻകീഴ് യൂണിയന്റെ നേതൃത്വത്തിൽ ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിൽ ശിവഗിരി മഹാതീർഥാടന വിളംബര പദയാത്ര ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ദർശനങ്ങൾ കാലാതിവർത്തിയായ മഹാസന്ദേശങ്ങളാണ്. ഗുരു സന്ദേശങ്ങൾ സമൂഹത്തിനിടയിൽ പരിവർത്തനങ്ങളുടെ മഹാപ്രഭയാണു ചൊരിഞ്ഞു വരുന്നത്. ഗുരുദർശനങ്ങളെ ബോധപൂർവം തമസ്കരിച്ചുള്ള ഭരണക്രമങ്ങൾ നാടിനെ നാശത്തിലേക്കു നയിക്കുമെന്നതിലുപരി ഭരണ സംവിധാനത്തെ തന്നെ മാറ്റിമറിക്കപ്പെടുന്ന അവസ്ഥ സംജാതമാക്കുമെന്നു ആശങ്ക അസ്ഥാനത്തല്ലെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.

ഗുരുക്ഷേത്ര സമിതി പ്രസിഡന്റ് ഡോ.ബി. സീരപാണി അധ്യക്ഷനായി. വനിതാ സംഘം യൂണിയൻ ഭാരവാഹികളായ ലതികപ്രകാശ്, ഷീലസോമൻ, ഉദയകുമാരി വക്കം എന്നിവർക്കു കേന്ദ്ര സഹമന്ത്രി പീതപതാക കൈമാറി. യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, ഡോ.ഗിരിജ, എസ്എൻഡിപി യോഗം വനിതാ സംഘം കോ ഓർഡിനേറ്റർ രമണി ടീച്ചർ വക്കം, യോഗം കൗൺസിലർ ഡി. വിപിൻരാജ്, യോഗം ഡയറക്ടർ അഴൂർബിജു, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഉണ്ണിക്കൃഷ്ണൻഗോപിക, ഡി. ചിത്രാംഗദൻ, ആർ.എസ്. ഗാന്ധി കടയ്ക്കാവൂർ, ഗുരുക്ഷേത്ര ഗുരു മണ്ഡപ സമിതി ജില്ലാ പ്രസിഡന്റ് ബൈജു തോന്നയ്ക്കൽ, ഷാജികുമാർ(അപ്പു), ബി. അനിൽകുമാർ എസ്എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ കെ. പുഷ്കരൻ,കീർത്തി കൃഷ്ണ, കെ. രഘുനാഥൻ,ബീന ഉദയകുമാർ, വൽസലപുതുക്കരി, വിജയഅനിൽകുമാർ, ഷീലമനോഹരൻ, ശ്രീജ അജയൻ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES