Wednesday, August 28, 2024
HomeCHIRAYINKEEZHUഇന്ത്യൻ നാഷണൽ കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റി കാര്യാലയം ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റി കാര്യാലയം ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റിയുടെ പുതിയ ഓഫീസ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു.

ചിറയിൻകീഴിന്റെ കലാസാഹിത്യ പാരമ്പര്യം പ്രസിദ്ധമാണെന്നും അത്തരത്തിൽ ഒരു സാംസ്കാരിക കേന്ദ്രം കൂടിയായിട്ടായിരിക്കും ഇവിടെ ഈ ഓഫീസ് പ്രവർത്തിക്കുക എന്നും അദ്ദേഹം പറഞ്ഞു. തന്റെ എക്കാലത്തേയും വലിയ ആരാധ്യ പുരുഷനായിരുന്നു ചിറയിൻകീഴ്കാരനായ പ്രേംനസീർ എന്നും അദ്ദേഹത്തിന്റെ സ്മാരകം നിർമ്മിക്കുവാനുള്ള ചിറയിൻകീഴുകരുടെ സ്വപ്നത്തിനൊപ്പം അവസാനം വരെ താനും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

ലൈബ്രറിയുടെ പുസ്തക പ്രകാശനവും, യൂത്ത് കോൺഗ്രസ്‌ ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ‘സ്നേഹ സ്പർശം’ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം ചടങ്ങിൽ നിർവഹിച്ചു.

ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ.ആർ.അഭയൻ അധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ് ആമുഖ പ്രഭാഷണം നടത്തി. മുൻ എം.എൽ.എ മാരായ കെ.എസ്.ശബരീനാഥ്‌, വർക്കല കഹാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.എസ്.അജിത്കുമാർ, എസ്.കൃഷ്ണകുമാർ, ദളിത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബി.എസ്.അനൂപ് എന്നിവർ സംസാരിച്ചു.
കോൺഗ്രസ് ശാർക്കര മണ്ഡലം പ്രസിഡണ്ട് മോനി ശാർക്കര സ്വാഗതവും ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ്‌ സുനിൽ പെരുമാതുറ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES