അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖ ചാലിലെ മണൽ നീക്കം മന്ദഗതിയിൽ. മണൽ നീക്കം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോയും കാര്യമായ മണൽ നീക്കത്തിൽ പുരോഗതിയില്ലെന്നാണ് റിപ്പോർട്ട്.
അദാനി ഗ്രൂപ്പ് മുതലപ്പൊഴിയിൽ എത്തിച്ച എസ്കലേറ്റർ ഉപയോഗിച്ചുള്ള മണൽ നീക്കമാണ് ഇപ്പോൾ നടക്കുന്നത്. 6 മീറ്റർ താഴ്ചയിൽ 400 മീറ്റർ നീളത്തിലാണ് മണൽ നീക്കേണ്ടത്. എന്നാൽ നിലവിൽ എസ്കലേറ്റർ ഉപയോഗിച്ചുള്ള മണൽ നീക്കം കൊണ്ട് കാര്യമായ നേട്ടം കൈവരിക്കാൻ കഴിയുന്നില്ലെന്നാണ് സൂചന.
ഇവിടെ ഡ്രജർ എത്തിച്ച് മണൽ നീക്കം വേഗത്തിലാക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവിശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് മുഖവുരയ്ക്കെടുക്കാൻ ഇതുവരെ സർക്കാരോ, കരാർ കമ്പനിയോ തയ്യാറായിട്ടില്ല.
കരാർ കാലാവധി തീരാൻ മൂന്നു മാസം മാത്രമാണ് ഇനി ബാക്കിയുള്ളത്. അഴിമുഖത്ത് ആവശ്യമായ ആഴമില്ലാത്തതാണ് മുതലപ്പൊഴിയെ പ്രധാന അപകടകേന്ദ്രമാക്കി മാറ്റുന്നത്. മണൽ നീക്കം വേഗത്തിലാക്കാൻ വകുപ്പ് മന്ത്രി നൽകിയ നിർദ്ദേശങ്ങളും നിലവിൽ പാലിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത.
മുതലപ്പൊഴിയിലെ ഓരോ ദിവസവുമുള്ള പ്രവർത്തികളുടെ പുരോഗതികൾ വിലയിരുത്തി വകുപ്പ്തലത്തിൽ വിശകലന റിപ്പോർട്ട് സമർപ്പിക്കുവാൻ ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തിയുന്നു. എന്നാൽ ഈ നടപടികളും നിലവിൽ ചടങ്ങ് മാത്രമാകുന്ന അവസ്ഥയാണ്.
അഴിമുഖത്തേക്ക് ശക്തമായ മണൽ ഒഴുക്ക് തുടരുന്നതിനാൽ തെക്കേ പുലിമുട്ട് ഭാഗത്ത് അഴിമുഖത്തിന് സമാന്തരമായി മണൽക്കൂന രൂപപ്പെടുന്ന പ്രതിഭാസവും തുടരുകയാണ്. മാത്രവുമല്ല നിലവിൽ മണൽ നീക്കത്തിനായി ഉപയോഗിക്കുന്ന എസ്കവേറ്റർ ഇടയ്ക്ക് പണിമുടക്കുന്നത് മണൽ നീക്കം മന്ദഗതിയിൽ ആക്കുന്നുണ്ട്.
▪️ഹാർബർ ഉദ്യോഗസ്ഥർ പറയുന്നത്.
മുതലപ്പൊഴി മണൽ നീക്കത്തിൽ കാര്യമായ പുരോഗതി ഇല്ലെന്നത് വസ്തുതയാണ് നിലവിലെ എസ്കലേറ്റർ ഉപയോഗിച്ചുള്ള മണൽ നീക്കം പൂർണ്ണതോതിൽ ഫലവത്തല്ല. നിലവിൽ ഓരോ ദിവസവും നീക്കം ചെയ്യുന്നതിന്റെ പതിൽ മടങ്ങ് മണ്ണ് തിരികെ അഴിമുഖത്ത് അടിഞ്ഞുകൂടുന്ന അവസ്ഥയാണ്, ട്രെഡ്ജർ എത്തിച്ചുകൊണ്ടുള്ള മണൽ നീക്കം വേഗത്തിലാക്കുവാൻ കരാർ കമ്പനിയോട് ആവിശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നുമാണ് ഹാർബർ എഞ്ചിനീയർ വകുപ്പ് പറയുന്നത്.
▪️അദാനി ഗ്രൂപ്പ് പറയുന്നത്.
എസ്കലേറ്റർ ഉപയോഗിച്ചുകൊണ്ടുള്ള നിലവിലെ മണൽ നീക്കം വേഗത്തിലാണ്, എന്നാൽ ഓരോ ദിവസവും തേക്കുഭാഗത്തെ അടിയൊഴുക്ക് കാരണം കൂടുതൽ മണൽ അഴിമുഖ ചാലിൽ അടിഞ്ഞു കൂടുന്ന അവസ്ഥയിൽ പൂർണ്ണതോതിൽ മണൽ നീക്കുവാൻ ഇത് തടസ്സമാകുന്നുണ്ട്. കൂടാതെ, കാലാവസ്ഥയും ഇടയ്ക്കിടെ പ്രതികൂല മാകുന്ന അവസ്ഥയാണ്. ഇത് മണൽ നീക്കം കൂടുതൽ വേഗത്തിലാക്കുന്നതിന് തടസ്സമാകുന്നുണ്ട്. നിലവിൽ കൂടുതൽ എസ്കലേറ്റർ എത്തിക്കുവാനുള്ള ശ്രമം തങ്ങൾ ആരംഭിച്ചതായും അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
▪️ മത്സ്യത്തൊഴിലാളികൾ പറയുന്നത്.
നിലവിൽ ജനുവരി അവസാനമാണ്, ഫെബ്രുവരി – മാർച്ച് – ഏപ്രിൽ ഈ മൂന്ന് മാസങ്ങൾ കൂടി മാത്രമേ, മണൽ നീക്കം ഉൾപ്പെടെയുള്ള പ്രവർത്തികൾക്ക് സാധ്യമാകൂ, അതിന് ശേഷമുള്ള മൺസൂൺ പ്രാരംഭഘട്ടം കടലിൽ ശക്തമായ തിരമാലകൾക്കും അടിയൊഴുക്കിനും കാരണമാകും. അതിനാൽ തന്നെ നിലവിലെ പ്രവർത്തികൾ പോലും ആസമയങ്ങളിൽ ചെയ്യുക സാധ്യമല്ലെ. അതിനാൽ തന്നെ എത്രയും പെട്ടെന്ന് ഗവണ്മെന്റ് ഇടപെട്ട് കൊണ്ട് എത്രയും പെട്ടെന്നുതന്നെ ട്രെഡ്ജ്ജർ എത്തിക്കുവാനുള്ള നടപടി ഉണ്ടാകണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

