Wednesday, August 28, 2024
HomeCHIRAYINKEEZHUചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് അബ്ദുൾ വാഹിദിന് സാധ്യത.

ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് അബ്ദുൾ വാഹിദിന് സാധ്യത.

ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജീവച്ച ഒഴിവിലേക്ക് അബ്‌ദുൾ വാഹിദിന് സാധ്യത. ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി മുരളി രാജിവച്ചതോടെയാണ് പുതിയ പ്രസിഡന്റ് ആകാൻ അബ്‌ദുൽ വാഹിദിന് സാധ്യത തെളിഞ്ഞിരിക്കുന്നത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് മുന്നണിയിൽ ഉണ്ടായ തർക്കങ്ങളാണ് നിലവിൽ പ്രസിഡന്റ് രാജീവയ്ക്കാനുള്ള കാരണം.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 19 ൽ 12 വാർഡ് നേടിയാണ് എൽ.ഡി.എഫ് യു.ഡി.എഫ് അഞ്ചും ബി.ജെ.പി രണ്ടും സീറ്റുകളാണ് നേടിയിരുന്നത്. ഇതോടെ ചിറയിൻകീഴ് വാർഡിൽനിന്ന് വിജയിച്ച പി മുരളി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുകയായിരുന്നു.

പുതിയ പ്രസിഡന്റാകാൻ സാധ്യതകൾ ഏറെയുള്ള അബ്‌ദുൽ വാഹിദ് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സിപിഐ എം ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അഞ്ചാം തവണയാണ് അബ്‌ദുൽ വാഹിദ് പഞ്ചായത്തംഗമാകുന്നത്.

തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം ആരംഭിക്കും മുമ്പുതന്നെ അബ്ദുൽ വാഹിദിനെ പ്രസിഡൻറാക്കണമെന്ന ആവശ്യം ആ മേഖലയിൽ നിന്നുള്ള പാർട്ടി പ്രവർത്തകർ നേതൃത്വത്തിന് മുന്നിൽ വെച്ചിരുന്നു. .

അടുത്ത ദിവസങ്ങളിൽ തന്നെ, അടുത്ത പ്രസിഡന്റായി അബ്‌ദുൾ വാഹിദ് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES