സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബഡ്ജറ്റിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന് അവഗണന.
കുടിവെള്ളക്ഷാമം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുന്ന അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന് സംസ്ഥാനത്തിന്റെ ദീർഘകാല വികസനം ലക്ഷ്യമിട്ടെന്ന അവകാശ വാദത്തോടെ അവതരിപ്പിച്ച ബഡ്ജറ്റ് കടുത്ത അവഗണനയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
ഗ്രാമ പഞ്ചായത്തിന്റെ ഇക്കാലത്തേയും പ്രധാന ആവിശ്യങ്ങളായ ഒരു പദ്ധതികൾക്കും തുക അനുവദിച്ചതായ് സൂചനയില്ല. കുടിവെള്ള പദ്ധതി, കായിക്കര കടവ് പാലം, ഉൾനാടൻ ജലഗതാഗതം, ഫയർ സ്റ്റേഷൻ, കടൽ ഭിത്തി നിർമ്മാണം, കളിസ്ഥലം, ആശാൻ സ്മാരക വികസനം, ബ്രിഡ്ജ് ടൂറിസം, പൊന്നുംതുരുത്ത് വികസനം, അഞ്ചുതെങ്ങ് CHC വികസനം തീരദേശ ഹൈവേ, ടൂറിസം പദ്ധതികൾ തുടങ്ങിയ ആവിശ്യങ്ങളൊന്നും ബഡ്‌ജറ്റിൽ പരിഗണിയ്ക്കപ്പെടുകയോ പരാമർശിക്കപ്പെടുകയോ പോലും ചെയ്തില്ല.

