Wednesday, August 28, 2024
HomeANCHUTHENGUബഡ്ജറ്റ് : മുതലപ്പൊഴി വികസന മുരടിപ്പിലേക്ക്, അനുവദിച്ചത് 10 കോടി മാത്രം.

ബഡ്ജറ്റ് : മുതലപ്പൊഴി വികസന മുരടിപ്പിലേക്ക്, അനുവദിച്ചത് 10 കോടി മാത്രം.

സംസ്ഥാന ബഡ്‌ജറ്റിൽ മുതലപ്പൊഴി വികസനത്തിന് വെറും 10 കോടി മാത്രം.
സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബഡ്ജറ്റിലാണ് മുതലപ്പൊഴി അടിസ്ഥാന സൗകര്യ വികസനത്തിനായ്‌ വെറും 10 കോടി മാത്രം വകയിരുത്തിയത്.

ഓരോ വർഷവും കോടികളുടെ ചുങ്കപ്പിരിവ് നടക്കുന്ന ജില്ലയിലെ പ്രധാന ഹാർബറിനോടാണ് സംസ്ഥാന സർക്കാരിന്റെ ഈ കടുത്ത അവഗണ.

ഇന്നലെ അവതരിക്കപ്പെട്ട ബഡ്‌ജറ്റിൽ ചിറയിൻകീഴ് മണ്ഡലത്തിന്റെ വികസന പ്രവർത്തികൾക്കായി 55 കോടി മാത്രമാണ് വകയിരുത്തിയിരുന്നത്.

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം, തോന്നയ്ക്കൽ ലൈഫ് സയൻ സ്പാർക്ക്, പ്രേംനസീർ സ്മാരകം, വിവിധ യുപി, എൽപി സ്കൂളുകൾ തുടങ്ങിയവയുടെ വികസന പ്രവർത്തനങ്ങൾക്കായാണ് ഈ തുക വിനിയോഗിക്കുക.

ഇതിൽ മുതലപ്പൊഴിയുടെ നവീകരണ പ്രവൃത്തികൾ ക്കായി 10 കോടി, തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ മെഡിക്കൽ ഡിവൈസ് പാർക്കിന് 20 കോടി, നിർമ്മാണ പ്രവൃത്തികൾക്ക് 15 കോടി എന്നിങ്ങനെയാണ് പരിഗണന.

ഗവ. എൽ പിഎസ് തോന്നയ്ക്കൽ 2.5 കോടി, കോരാണി എൽപിഎസ് ഒരുകോടി, ചേരമാൻ തുരുത്ത് എൽപിഎസ് ഒരുകോടി, കീഴാറ്റിങ്ങൽ ബിവിയുപിഎസ് ഒരു കോടി എന്നിങ്ങനെ സ്കൂളുകളുടെ വികസന പ്രവർത്തനങ്ങൾക്കായി ആകെ 5.5 കോടി രൂപ അനുവദിച്ചതായും.

പടിഞ്ഞാറ്റുമുക്ക് പുതുക്കുറിച്ചി റോഡ് നവീകരണം രണ്ട് കോടി, ശാർക്കരയിൽ നിർമ്മാണം പുരോഗമിക്കുന്ന പ്രേംനസീർ സ്മാരകത്തിനാ യി 2.5 കോടി രൂപയും നീക്കി വച്ചിട്ടുണ്ടെന്നുമാണ് അവകാശവാദം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES