Wednesday, August 28, 2024
HomeCHIRAYINKEEZHUതെങ്ങുംവിള ക്ഷേത്രത്തിൽ ഭരണി മഹോത്സവത്തിന് തൃക്കൊടിയേറി.

തെങ്ങുംവിള ക്ഷേത്രത്തിൽ ഭരണി മഹോത്സവത്തിന് തൃക്കൊടിയേറി.

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിന് ഇന്നലെ തൃക്കൊടിയേറ്റി .രാവിലെ , വാദ്യമേളങ്ങളുടെയും ഭക്തജനങ്ങളുടെ വായ്കുരവയുടെയും അകമ്പടിയോടെ ക്ഷേത്രം തന്ത്രി കീഴ്പേരൂർ മരങ്ങാട്ട് ഇല്ലത്തിൽ എസ്.ശങ്കരൻ നമ്പൂതിരിപ്പാട് ആണ് തൃക്കൊടി ഉയർത്തിയത്.തൃക്കൊടിയേറ്റ് ചടങ്ങ് ദർശിക്കാൻ നൂറുകണക്കിന് ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തിയിരുന്നു.രണ്ടാം ഉത്സവ ദിവസവും 27 -) മത് പ്രതിഷ്ഠ വാർഷിക ദിനംകൂടിയയായ ഇന്ന് (ശനി) രാവിലെ 4 .30 മുതൽ പതിവ് പൂജകളും ക്ഷേത്ര ചടങ്ങുകളും ആരംഭിക്കും.രാവിലെ 5 .30 ന് ഹരിനാമ കീർത്തനം ,11 ന് മഞ്ഞക്കാപ്പ് അഭിഷേകം.ഉച്ചക്ക് 12 ന് പിറന്നാൾ സദ്യ . വൈകുന്നേരം 6ന് സിനിമാറ്റിക് ഡാൻസ്, തിരുവാതിര, 6.30ന് വിൽപ്പാട്ട്, രാത്രി 8ന് താലപ്പൊലിയും വിളക്കും. 9.30ന് നാടകം.

ചിറയിൻകീഴ് മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിന് ക്ഷേത്ര തന്ത്രി കീഴ്പേരൂർ മരങ്ങാട്ട് ഇല്ലത്തിൽ എസ്.ശങ്കരൻ നമ്പൂതിരിപ്പാട് തൃക്കൊടിയേറ്റുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES