Tuesday, August 20, 2024
HomeANCHUTHENGUറഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളുടെ കുടുംബാംഗങ്ങളെ കാണുവാൻ കേന്ദ്രമന്ത്രി വി മുരളീധരനെത്തി.

റഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളുടെ കുടുംബാംഗങ്ങളെ കാണുവാൻ കേന്ദ്രമന്ത്രി വി മുരളീധരനെത്തി.

അഞ്ചുതെങ്ങിൽ നിന്ന് റഷ്യയിൽ കുടുങ്ങിയവരുടെ കുടുംബാംഗങ്ങളെ കാണുവാൻ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരനെത്തി.

തൊഴിൽ ചതിയിൽപ്പെട്ട് റഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് കുരിശ്ശടി മുക്കിന് സമീപം പ്രിൻസ് (24) റ്റിനു (24) വിനീത് (23) തുടങ്ങിവരുടെ മാതാപിതാക്കളേയും ബന്ധുക്കളേയും നേരിൽകണ്ട് ആശ്വസിപ്പിക്കാനും, വിഷയത്തിന്മേൽ കേന്ദ്രസർക്കാരും വിദേശകാര്യാ മന്ത്രാലയവും കൈക്കൊണ്ട നടപടികൾ ബന്ധുക്കളെ നേരിൽകണ്ട് അറിയിക്കുവാനുമാണ് വി മുരളീധരൻ അഞ്ചുതെങ്ങിലെത്തിയത്.

ഇവരെ ഉടൻതന്നെ സുരക്ഷിതരായി മടക്കിയെത്തിക്കാന്‍ വേണ്ടെതല്ലാം കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ ചെയ്യുമെന്ന് അദ്ദേഹം ബന്ധുക്കൾക്ക് ഉറപ്പ് നല്‍കി.

ഇതിനായി, റഷ്യയിലെ ഇന്ത്യന്‍ എംബസി ഇക്കാര്യത്തിൽ സജീവ ഇടപെടൽ നടത്തുന്നുണ്ടെന്നും, കൂടാതെ, യുവാക്കളെ കൊണ്ടുപോയ വ്യാജ റിക്രൂട്ടിങ് ഏജൻസിക്കെതിരായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിക്കഴിഞെന്നും അദ്ദേഹം കുടുംബത്തെ അറിയിച്ചു.

തുടർന്ന് ഇടവക വികാരി ലൂസിയാൻസ് തോമസ്മായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇടവക സെക്രട്ടറി ഫ്ലോറൻസിയ ജോൺസൺ, അഗ്നെഷ്യസ്, തദയൂസ് ജോസഫ് പണ്ടകശ്ശാല, ആന്റണി, ദീപക്, ക്ലമൻസ്, ജാറാൾഡ് എന്നിവർ കൂടികഴ്ചയിൽ പങ്കെടുത്തു. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി വിജയകുമാർ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് എഡിസൺ പെൽസിയാൻ, അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പഴയനട വിശാഖ്, രേഖ സുരേഷ്, അനിൽ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES