Tuesday, August 27, 2024
HomeCHIRAYINKEEZHUചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ വിവിധ താൽക്കാലിക നിയമനങ്ങൾ റദ്ദാക്കി.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ വിവിധ താൽക്കാലിക നിയമനങ്ങൾ റദ്ദാക്കി.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നിലവിൽ നടത്തിയിട്ടുള്ള എല്ലാ താൽക്കാലിക നിയമനങ്ങളും പിരിച്ചുവിട്ടു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുള്ള ലിസ്‌റ്റിൽനിന്ന് മൂന്നു മാസത്തിനകം നിയമനം നടത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളുടെ ഓംബുഡ്‌സ്‌മാൻ ജസ്‌റ്റിസ്, പി.എസ്. ഗോപിനാഥനാണ് ഉത്തരവിട്ടത്.

സർക്കാർ ഉത്തരവുകൾക്ക് ക്രമവിരുദ്ധമായി ആശുപത്രിയിലെ താൽക്കാലിക ഒഴിവുകളിൽ പാർട്ടി അനുഭാവികൾക്കും അടുത്ത ബന്ധുക്കൾക്കും നിയമനം നൽകിയത് വിവാദങ്ങൾക്ക് കാരണമായിരുന്നു.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് ഉദ്യോഗാർഥികളുടെ പട്ടിക വാങ്ങി തിരഞ്ഞെടുക്കുന്നതിനായി സമിതിയുണ്ടാക്കി നിയമന പ്രക്രിയ പൂർത്തീകരിച്ചശേഷം റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിക്കുകയും നിലവിലുള്ള എല്ലാ താത്ക്കാലിക ജീവനക്കാരേയും പിരിച്ചുവിട്ടശേഷം മൂന്നുമാസത്തിനുള്ളിൽ നിയമനം നടത്തി റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES