ചരിത്ര പ്രസിദ്ധമായ ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് നാളെ തുടക്കമാകും.
2024 ഏപ്രിൽ 1 (1199 മീനം 19) തിങ്കളാഴ്ച രാവിലെ 9.30 നും 10.15നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ബ്രഹ്മശ്രീ നെടുമ്പള്ളി തരണനല്ലൂർ മന സജി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രമേൽശാന്തി വെഞ്ഞാറമുട് പാലൂർ മഠത്തിൽ കെ മാധവൻ പോറ്റിയുടേയും മുഖ്യകാർമ്മികത്വത്തിൽ സ്വർണ്ണധ്വജത്തിൽ കൊടിയേറി 2024 ഏപ്രിൽ 10 (1199 മീനം 28 ബുധനാഴ്‌ച തിരു ആറാട്ടോടുകൂടി തൃക്കൊടിയിറങ്ങും.

