Thursday, August 22, 2024
HomeAATINGALആറ്റിങ്ങൽ എൻ.ഡി.എ സ്ഥാനാർത്ഥി വി മുരളീധരന്റെ നാമനിർദ്ദേശ പത്രികയിലെ സ്വത്തുവിവരങ്ങൾ ഇങ്ങനെ.

ആറ്റിങ്ങൽ എൻ.ഡി.എ സ്ഥാനാർത്ഥി വി മുരളീധരന്റെ നാമനിർദ്ദേശ പത്രികയിലെ സ്വത്തുവിവരങ്ങൾ ഇങ്ങനെ.

കേന്ദ്രമന്ത്രിയും ആറ്റിങ്ങല്‍ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ വി.മുരളീധരന്റെ നാമനിർദ്ദേശ പത്രികയിലെ സ്വത്തുവിവരങ്ങൾ ഇങ്ങനെ.

സ്വന്തമായി വീടോ വസ്തുവോ ഇല്ല. എഫ്.ഡി അക്കൗണ്ടില്‍ ശമ്ബളം വന്ന വകയില്‍ 10,44,274 രൂപയുണ്ട്. 12 ലക്ഷം രൂപയുടെ കാർ സ്വന്തം. കൈയിലുള്ള 6 ഗ്രാമിന്റെ മോതിരത്തിന് 40,452 രൂപ വില. 1,18,865 രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പോളിസിയുണ്ട്. തിരുവനന്തപുരം കളക്ടറേറ്റില്‍ നല്‍കിയ നാമനിർദ്ദേശ പത്രികയിലാണു സ്വത്തുവിവരങ്ങളുള്ളത്.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയതുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളുണ്ട്. 83,437 രൂപ ലോണ്‍ അടയ്ക്കാൻ ബാക്കിയുണ്ട്. ഇതെല്ലാം ചേർത്ത് 24,04,591 രൂപയുടെ സ്വത്താണുള്ളത്. ഭാര്യയുടെ കൈവശം 3000 രൂപയുണ്ട്. 3 ബാങ്ക് അക്കൗണ്ടുകളിലായി 20,27,136 രൂപയുണ്ട്. 4,47,467 രൂപയാണു സ്ഥിര നിക്ഷേപം. ലോണ്‍ എടുത്ത തുകയും കൂടി ചേർന്നതാണ് ബാങ്കിലുള്ള പണം. 15.41 ലക്ഷം രൂപ വിലയുള്ള കാർ സ്വന്തം. 164 ഗ്രാം സ്വർണവും ചേർത്ത് 46,76,824 രൂപയുടെ സ്വത്തുണ്ട്. 47,75,000 രൂപ മതിപ്പു വിലയുള്ള വസ്തുവുമുണ്ട്. 10 ലക്ഷം രൂപയുടെ ലോണുണ്ട്. സ്വന്തമായി വീടില്ലെന്നും നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES