Friday, August 23, 2024
HomeANCHUTHENGUഇരുചക്ര വാഹനത്തിൽ സ്വകാര്യ ബസ് ഇടിച്ച് അഞ്ചുതെങ്ങ് സ്വദേശിനി കൊല്ലപ്പെട്ടു.

ഇരുചക്ര വാഹനത്തിൽ സ്വകാര്യ ബസ് ഇടിച്ച് അഞ്ചുതെങ്ങ് സ്വദേശിനി കൊല്ലപ്പെട്ടു.

ഇരുചക്ര വാഹനത്തിൽ സ്വകാര്യ ബസ് ഇടിച്ച് അഞ്ചുതെങ്ങ് സ്വദേശിനി കൊല്ലപ്പെട്ടു. അഞ്ചുതെങ്ങ് കായിക്കര കോവിൽതോട്ടം വൃന്ദാവനത്തിൽ (അഞ്ചുതെങ്ങ് പുത്തൻനട – പഴയനട സ്വദേശിനി) പ്രതിഭ എം (44) ആണ് കൊല്ലപ്പെട്ടത്.

രാവിലെ 5:30 മണിയോടെയായിരുന്നു സംഭവം. അഞ്ചുതെങ്ങ് കോവിൽതോട്ടത്തുനിന്ന് വർക്കലയിലേക്ക് പോകും വഴി വർക്കല റെയിൽവേ സ്റ്റേഷൻ പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം. കൊല്ലത്ത് നേഴ്സിംഗ് പഠിക്കുന്ന മകളെ വർക്കല നിന്നും ട്രെയിൻ കയറ്റിവിടുവാൻ പോകവേയാണ് അപകടം സംഭവിച്ചത്.

എതിർദിശയിൽ നിന്നും വന്ന KL16 G 4559 വർക്കല – ആറ്റിങ്ങൽ വെഞ്ഞാറമൂട് ഹബീബി (ശിവനന്ദന) എന്ന സ്വകാര്യ ബസ് ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാധത്തിൽ പ്രതിഭ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വർക്കല പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഭർത്താവ് : വിജയകുമാർ
മക്കൾ : വിഷ്ണുനാഥ്‌, വിഷ്ണുപ്രിയ

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES