Wednesday, August 21, 2024
HomeANCHUTHENGUതീരദേശ പാത : അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ വിശദീകരണ യോഗം ചേരുന്നു.

തീരദേശ പാത : അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ വിശദീകരണ യോഗം ചേരുന്നു.

തീരദേശ പാതാ വികസനവുമായി ബന്ധപ്പെട്ട് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ വിശദീകരണ യോഗം ചേരുന്നു. നിർദിഷ്ട തീരദേശപാതയുടെ പള്ളിത്തുറ മുതൽ ഒന്നാംപാലം വരെയുള്ള മൂന്നാം പാദത്തെ സംബന്ധിച്ചു ജനപ്രതിനിധികൾക്ക് നിലവിലുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനും പദ്ധതിയെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങൾ വിശദീകരിക്കുന്നതിനും വേണ്ടിയാണ് വിശദീകരണ യോഗം ചേരുന്നത്.

ചിറയിൻകീഴ് എം.എൽ.എ വി ശശിയുടെ അധ്യക്ഷതയിൽ മെയ്‌ 20 ന് രാവിലെ 11.30 മണിയ്ക്ക് പഞ്ചായത്ത് കാര്യാലയത്തിൽ വെച്ചാണ് യോഗം സംഘടിപ്പിക്കുന്നത്.

യോഗത്തിൽ എല്ലാ ജനപ്രതിനിധികളുടെയും സാന്നിദ്ധ്യം ഉറപ്പു വരുത്തണമെന്ന്
തിരുവനന്തപുരം ഡിവിഷൻ കെ.ആർ.എഫ്.ബി – പി.എം.യു എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES