Saturday, August 24, 2024
HomeANCHUTHENGUറസ്ക്യൂ ബോട്ടുകളിലേക്ക് ലൈഫ് ഗാർഡ്/കടൽ രക്ഷാ ഗാർഡുമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.

റസ്ക്യൂ ബോട്ടുകളിലേക്ക് ലൈഫ് ഗാർഡ്/കടൽ രക്ഷാ ഗാർഡുമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.

ട്രോളിംഗ് നിരോധന കാലയളവിൽ ദിവസവേതനാടിസ്ഥാനത്തിൽ മുതലപ്പൊഴി കേന്ദ്രീകരിച്ചുകൊണ്ട് ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തുന്ന റസ്ക്യൂ ബോട്ടുകളിലേക്ക് ലൈഫ് ഗാർഡ്/കടൽ രക്ഷാ ഗാർഡുമാരെ നിയമിക്കുന്നു.

അപേക്ഷകർ രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്ട്സ് പരിശീലനം പൂർത്തിയാക്കിയവരും, 20 വയസ്സിനും 45 വയസ്സിനും മധ്യേ പ്രായമുള്ളവരും പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുള്ളവരുമായിരിക്കണം.

കടൽ രക്ഷാ പ്രവർത്തനങ്ങളിൽ ഇതിനു മുൻപ് പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സീ റസ്ക്യൂ സ്ക്വാഡ്/ ലൈഫ്‌ഗാർഡ് ആയി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയം, തിരുവനന്തപുരം ജില്ലയിലെ താമസക്കാർ, 2018 ലെ പ്രളയരക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ – എന്നിവർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

താല്പര്യമുള്ളവർ അസിസ്റ്റൻ്റ് ഡയറക്ടർ ഓഫ് ഫിഷറീസ്, വിഴിഞ്ഞം കാര്യാലയത്തിൽ മെയ്‌ 24 വെള്ളിയാഴ്ച വൈകിട്ട് 3 ന് മുൻപായി ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അന്നേ ദിവസം 3 pm മുതൽ നേരിട്ടുള്ള അഭിമുഖം വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ വച്ച് നടത്തുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES