അഞ്ചുതെങ്ങിൽ മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ അജ്ഞാത ഉപകരണം അഞ്ചുതെങ്ങ് പോലീസിന് കൈമാറി.
അഞ്ചുതെങ്ങിൽ മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ അജ്ഞാത ഉപകരണം അഞ്ചുതെങ്ങ് പോലീസിന് കൈമാറി. അഞ്ചുതെങ്ങ് മാമ്പള്ളി മേഖലയിലെ കടലിലെ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ അജ്ഞാത ഉപകരണമാണ് അഞ്ചുതെങ്ങ് പോലീസിന് കൈമാറിയത്.
അഞ്ചുതെങ്ങ് മാമ്പള്ളി കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട അഞ്ചംഗ സംഘത്തിന്റെ വള്ളത്തിനാണ് അജ്ഞാത വസ്തു ലഭിച്ചത്. ഇത് അഞ്ചുതെങ്ങ് വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് അഞ്ചുതെങ്ങ് പോലീസ് വള്ളം ഉടമയെ ബന്ധപ്പെടുകയും അഞ്ചുതെങ്ങ് പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ജയപ്രകാശ്ന്റെ നേതൃത്വത്തിൽ നേരിട്ടെത്തി ഉപകരണം കൈപ്പറ്റുകയുമായിരുന്നു.
ഏകദേശം പന്ത്രണ്ട് സെന്റിമീറ്റർ നീളവും വീതിയുമുള്ള വെള്ള നിറത്തിലുള്ള തെർമോക്കോൾ ബ്ലോക്സിന്റെ ഇരു വശങ്ങളിലേക്കും ആന്റിന രൂപത്തിലുള്ള വസ്തുക്കളും ഘടിപ്പിച്ചിട്ടുണ്ട്. ബ്ലോക്സിനു മുകളിൽ വിക്രം സാരാഭായ് സ്പേസ് സെന്റർ (ISRO) ഗവണ്മെന്റ് പ്രോപ്പർട്ടി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ഉപകരണം കണ്ടെത്തിയ വിവരം ബന്ധപ്പെട്ട ISRO അധികൃതരെ അറിയിച്ച് അവർക്ക് കൈമാറുമെന്നാണ് സൂചന.

