Wednesday, August 21, 2024
HomeANCHUTHENGUമുതലപ്പൊഴിയിൽ വീണ്ടും മനുഷ്യക്കുരുതി : മത്സ്യബന്ധന വള്ളം മറിഞ് മാമ്പള്ളി സ്വദേശി കൊല്ലപ്പെട്ടു.

മുതലപ്പൊഴിയിൽ വീണ്ടും മനുഷ്യക്കുരുതി : മത്സ്യബന്ധന വള്ളം മറിഞ് മാമ്പള്ളി സ്വദേശി കൊല്ലപ്പെട്ടു.

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി കൊല്ലപ്പെട്ടു. അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണൽ പുരയിടത്തിൽ വിക്ടർ തോമസ് (50) ആണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു.

ഇന്ന് അർദ്ധരാത്രി ഒന്നരയോടെയായിരുന്നു അപകടം. വികടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ രക്ഷപ്പെട്ടു, ഫ്രാൻസിസ്, സുരേഷ് യേശുദാസ് എന്നിവരാണ് രക്ഷപ്പെട്ടത്.

അഞ്ചുതെങ്ങ് തോണിക്കടവ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ള “ചിന്തധിര ” എന്ന വള്ളമാണ് മറിഞ്ഞത്. അപകടസമയത്ത് അഴിമുഖത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ നടത്തിയ തെരച്ചിലാണ് വിക്ടറിനെ കണ്ടെത്തിയത്.

പോസ്റ്റ്മാർട്ടം നടപടികൾക്കായി മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES