മുതലപ്പൊഴിയിൽ വീണ്ടും അപകടം. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. അഴിമുഖ ചാലിലെ ശക്തമായ തിരയിൽപ്പെട്ട് മത്സ്യബന്ധനയാനം തലകീഴായി മറിയുകയായിരുന്നു.
തുടർന്ന് അപകടത്തിൽപ്പെട്ട മൂന്നോളം മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റും മറ്റ് മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി.
പെരുമാതുറ സ്വദേശി സവദിന്റെ ഉടമസ്ഥതയിലുള്ള ഫ്രണ്ട്സ് എന്ന വെള്ളമാണ് അപകടത്തിൽപ്പെട്ടത്. തലകീഴായി മറിഞ്ഞ വെള്ളം കരയ്ക്കെത്തിയ്ക്കുവാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

