കളഞ്ഞുകിട്ടിയ സ്മാർട്ട് ഫോൺ ഉടമയെകണ്ടെത്തി തിരികെ നൽകി. അഞ്ചുതെങ്ങ് – കടയ്ക്കാവൂർ റോഡിൽ നിന്ന് കളഞ്ഞുകിട്ടിയ സ്മാർട്ട് ഫോണാണ് ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചത്.
കടയ്ക്കാവൂരിൽ നിന്ന് അഞ്ചുതെങ്ങ് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന, വാഹനത്തിൽ നിന്നാണ് റോഡിലേക്ക് സ്മാർട്ട് ഫോൺ തെറിച്ചുവീണത്. ഇത് സമീപത്തെ വ്യാപാര സ്ഥാപന ഉടമയായ റഹ്യ്യാനത്ത്നും സമീപ വാസിയായ ശാന്ത എന്നിവർക്ക്, ലഭിക്കുകയുമായിരുന്നു.
തുടർന്ന്, ഈ വിവരം ഇവർ അഞ്ചുതെങ്ങ് വാർത്തകളെ അറിയിക്കുകയും, ഇത് റിപ്പോർട്ട് ചെയ്യുകയും ഉടമയെ കണ്ടെത്തുകയുമായിരുന്നു.
അടുത്തിടെ ഖത്തറിൽ നിന്ന് അവധിയ്ക്കായി നാട്ടിലെത്തിയ അഞ്ചുതെങ്ങ് ഗെത്ഷമന കോട്ടേജിൽ ജോബ് ജോസഫിന്റെതാണ് മൊബൈൽ ഫോൺ. വിദേശ സിം കാർഡ് ആയതിനാൽ ഇതിലേക്ക് ഫോൺ ചെയ്യുവാനും കഴിയാതെ പോയിരുന്നു. മൊബൈൽ ഫോൺ നഷ്ടപ്പെട്ടത് സംബന്ധിച്ച് ഉടമ അന്നുതന്നെ പോലീസിൽ പരാതി നൽകിയിരുന്നു.
ഇന്ത്യൻ വിപണിയിൽ 50,000 ഏറെ വിലവരുന്ന സാംസങ് (Samsung Galaxy Note8) ഇനത്തിൽപ്പെട്ടതായിരുന്നു ഈ മൊബൈൽ ഫോൺ.