അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളിയെ കാണാതായി.
ഇന്ന് രാവിലെ 6:20 നാണ് അപകടം സംഭവിച്ചത്. വള്ളത്തിൽ 4 പേര് ഉണ്ടായിരുന്നു. 2 പേരെ രക്ഷപ്പെടുത്തി. രണ്ട് പേരെ കാണാതാകുകയും, പിന്നീട് ഇവരിൽ ഒരാൾ നീന്തി കടലിലുള്ള വള്ളത്തിൽ കയറിയതായും സ്ഥിരീകരണമുണ്ട്. മറ്റൊരാളെ കുറിച്ച് ഇപ്പോഴും വിവരമില്ല. അന്തോണീസ്, ബെനഡിറ്റ്, സഹായം, ലൂയിസ് തുടങ്ങിയരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ ബെന്ഡിറ്റിനെയാണ് കാണാതായത്. ഇവർ അഞ്ചുതെങ്ങ് സ്വദേശികളാണ്.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേയാണ് അപകടം സംഭവിച്ചത്. മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലീസും തെരച്ചിൽ തുടരുകയാണ്.അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ സിന്ദുയാത്ര മാതാ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. ഇതേയാളുടെ വള്ളത്തിൽ വിക്ടർ എന്ന തൊഴിലാളിയും മുതലപ്പൊഴിയിൽ മരണപ്പെട്ടിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.