വിവരാവകാശ രേഖകൾ നൽകാത്തത്തിൽ അഞ്ചുതെങ്ങ് പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ നടപടി സ്വീകരിക്കാൻ വിവരാവകാശ കമ്മീഷൻ.
അഞ്ചുതെങ്ങ് പഞ്ചായത്തിൽ നിലവിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന വാട്ടർ ടാങ്കുമായി ബന്ധുപപ്പെട്ട് വിവരാവകാശ നിയമപ്രകാരം അഞ്ചുതെങ് സ്വദേശിയായ ജോർജ്പെരേര നൽകിയ വിവരാവകാശ അപേക്ഷയിൽ മറുപടി നൽകാത്തത്തിന്മേലാണ് സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷൻ അഞ്ചുതെങ് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടികക്ക് ശുപാർശ ചെയ്തത്.
അപേക്ഷയിൽ മറുപടി നൽകുന്നതിൽ വീഴ്ചവരുത്തിയതിനെ തുടർന്ന് ജോർജ് പെരേര മുഖ്യവിവരാവകാശ കമ്മീഷന് മുൻപേ അപ്പീൽ നൽകുകയയും, തുടർന്ന് വിവരാവകാശ കമ്മീഷൻ നേരിട്ട് രേഖകൾ അവശ്യപ്പെട്ടിട്ടും സെക്രട്ടറി നൽകാത്തത്തിനാലുമാണ് മുഖ്യവിവരാവകാശ കമ്മീഷന്റെ ഭാഗത്തു നിന്നും സെക്രട്ടറിക്ക് എതിരെ നടപടി ഉണ്ടായിരിക്കുന്നത്.