ശാർക്കര ദേവീക്ഷേത്രത്തിൽ ഒരു മാസം നീളുന്ന രാമായണ മാസാചരണ ചടങ്ങുകൾക്കു തുടക്കമായി.
ക്ഷേത്രസന്നിധിയിലെ സേവാ പന്തലിൽ പ്രത്യേകമായൊരുക്കിയ മണ്ഡപത്തിൽ ക്ഷേത്ര മേൽശാന്തി തോട്ടയ്ക്കാട് കിഴക്കേമoത്തിൽ കെ പ്രകാശൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു ഉദ്ഘാടനം നിർവഹിച്ചു. മണ്ഡപത്തിൽ എല്ലാ ദിവസവും രാവിലെ ആറു മണിമുതൽ 8.30 വരെയും വൈകിട്ടു അഞ്ചു മണി മുതൽ 6.15 വരെയും പൂജാവിധികൾക്കു ശേഷം രാമായണ പാരായണം നടക്കും.
ആഗസ്റ്റ് നാലിനു പുലർച്ചെ മുഖ്യ ക്ഷേത്രാചാര ചടങ്ങായ നിറപുത്തരിയാഘോഷം ക്ഷേത്ര ശ്രീകോവിലിനോടു ചേർന്നുന്ന പൂജാ മണ്ഡപത്തിൽ മുഖ്യ പുരോഹിതൻമാരുടെ കാർമികത്വത്തിൽ അരങ്ങേറും. ആഗസ്റ്റ് 16 നു രാത്രി 7.15 നു നടക്കുന്ന ശ്രീരാമ പട്ടാഭിഷേകത്തോടെ സമാപിക്കും. തുടർന്നു ചിങ്ങം ഒന്നിനു വൈകിട്ടു ആറിനു ഭക്തജനങ്ങളുടെ നേതൃത്വത്തിൽ ക്ഷേത്രാങ്കണത്തിൽ സർവൈശ്വര്യപൂജ അരങ്ങേറും.
രാമായണ പാരായണവഴിപാടു നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്രോപദേശക സമിതിയുമായി ബന്ധപ്പെടണം. ഫോൺ: 9447126423, 9447044220.

