സാമൂഹ്യ സംസ്കരിക കായിക രംഗങ്ങളിൽ വ്യത്യസ്തമായ പ്രവർത്തന ശൈലി കൊണ്ട് പ്രശ്സ്ഥമായ അഞ്ചുതെങ്ങ് വൈ ടു കെ പ്രിൻസസ് ക്ലബ്ബിന്റെ ടീം ജെഴ്സി പ്രകാശനം ചെയ്തു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജു ക്ലബ് കോഡിനേറ്ററും കൺവീനറുമായ അഞ്ചുതെങ്ങ് സജന് ടീം ജെഴ്സി നൽകിക്കൊണ്ട് പ്രകാശനകർമ്മം നിർവ്വഹിക്കുകയായിരുന്നു.
ചരിത്ര ചിഹ്നങ്ങളിലൊന്നായ അഞ്ചുതെങ്ങ് ലൈറ്റ്ഹൗസിന്റെ ചിത്രമുൾപ്പെടുത്തിയാണ് ഇക്കുറി വൈ.ടുകെ പ്രിൻസസ് അർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ടീം ജെഴ്സി ഡിസൈൻ ചെയ്തത്.ഇത്, അഞ്ചുതെങ്ങിലെ ചരിത്ര നിർമ്മിതികളോടുള്ള ആദര സൂചകമായാണെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു.
കുട്ടികൾക്ക് മുതൽ മുതിർന്നവരെയുള്ള 198 ക്ലബ് അംഗങ്ങൾക്കാണ് ഇക്കുറി ടീം ജെഴ്സികൾ പുറത്തിറക്കിയിട്ടുള്ളത്. ഇത് ഈ വർഷത്തെ ആദ്യ ബാച്ച് ആണെന്നും സെക്കന്റ് ബാച്ച് ജെഴ്സി ക്രിസ്തുമസിന് മുന്നോടിയായി പുറത്തിറക്കുമെന്നും ക്ലബ് പ്രസിഡന്റ് ജോസ്, ട്രഷറർ ഗിരീഷ് തുടങ്ങിയവർ അറിയിച്ചു.

