മുതിർന്ന കമ്യൂണിസ്റ്റ് നോതാവ് സ്കന്ദകുമാർ വിടവാങ്ങി. തിരുവനന്തപുരം എസ്.കെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസം രാവിലെ 7:30 ഓടെയായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ അഞ്ചുതെങ്ങ് കേട്ടുപുരയിലെ സംതൃപ്തിയിൽ രാവിലെ 8 മണിയോടെ നടന്നു.
ചടങ്ങിൽ നാട്ടുകാരടക്കം രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. അനവധി ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകി പോലീസ് മർദ്ധനവും ജയിൽവാസവും അനുഭവിച്ചിട്ടുള്ള സമര നായകനായിരുന്നു അദ്ദേഹം.
എ ഐ റ്റി യു സി സ്റ്റേറ്റ് കമ്മറ്റി അംഗം, എ ഐ റ്റി യു സി ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി, സി പി ഐ ആറ്റിങ്ങൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി, സി പി ഐ ചിറയിൻകീഴ് മണ്ഡലം എക്സിക്യൂട്ടീവ് അംഗം, ക്ഷീര സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാര ചടങ്ങിൽ സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ചിറയിൻകീഴ് എംഎൽഎ വി ശശി, സിപിഐ സംസ്ഥാന കമ്മറ്റി അംഗവും ക്ഷീര ക്ഷേമനിധി ബോർഡ് ചെയർമാൻ വി പി ഉണ്ണികൃഷ്ണൻ, സിപിഐ സംസ്ഥാന കമ്മറ്റി അംഗം മനോജ് എടമന, ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ രാമു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു, വൈസ് പ്രസിഡന്റ് ലിജ ബോസ്സ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സിപിഐ ജില്ലാ കമ്മറ്റി അംഗം കവിത സന്തോഷ്, എഐറ്റിയുസി മണ്ഡലം സെക്രട്ടറി കോരാണി വിജു, ബിജെപി സംസ്ഥാന കൗൺസിൽ അംഗം ഭുവനേന്ദ്രൻ, സിപിഐ (എം) ലോക്കൽ കമ്മറ്റി പ്രസിഡന്റ് പ്രവീൺചന്ദ്ര, ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ, സിപിഐ ലോക്കൽ കമ്മറ്റി സെക്രട്ടറി രാജേന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി യേശുദാസ്, കോൺഗ്രസ്സ് പാർലമെന്ററി പാർട്ടി ലീഡർ യേശുദാസ് സ്റ്റീഫൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

