സി.ഐ.ടി.യു ഹരിത കർമ്മ സേനാ യൂണിയൻ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. : അഞ്ചുതെങ്ങ് സുരേന്ദ്രൻ പ്രസിഡന്റ്.
തിരുവനന്തപുരം ജില്ലാ ഹരിത കർമ്മ സേനാ യൂണിയൻ (സിഐടിയു) ഭാരവാഹികളെ തിരഞ്ഞെടുത്തു.
യൂണിയൻ ജില്ലാ പ്രസിഡൻ്റ് അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി സി ജയൻബാബു, ജില്ലാ പ്രസിഡൻറ് ആർ രാമു, ജില്ലാ വൈസ് പ്രസിഡൻറ് വി ശാന്തകുമാർ, യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ എം ജി മീനാംബിക എസ് അശ്വതി, കരിങ്കടരാജൻ, ദീപു പ്ലാമൂട്, എസ് ഉണ്ണികൃഷ്ണൻ, ആർ അനിൽ, ബി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അഞ്ചുതെങ്ങ് സുരേന്ദ്രൻ (പ്രസിഡൻ്റ്) എസ്.അശ്വതി, ലിജാബോസ്, എസ്.അനിൽകുമാർ, സുജാദേവി, ശാന്തകുമാരി (വൈസ് പ്രസിഡൻ്റ് മാർ) അഡ്വ.എം.ജി.മീനാംബിക (ജനറൽ സെക്രട്ടറി) ആർ.അനിൽ ,മല്ലിക, കരിങ്കടരാജൻ, എസ്.ഉണ്ണികൃഷ്ണൻ, ദീപു പ്ലാമൂട് (ജോ. സെക്രട്ടറിമാർ) ബി.ലില്ലി (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

