ആറ്റിങ്ങൽ കരിച്ചിയിൽ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിൻ്റെയും ഔഷധ ഗണപതി ക്ഷേത്രത്തിൻ്റെയും നേതൃത്വത്തിൽ നടത്തിവരുന്ന ഗണേശോത്സവം ഓഗസ്റ്റ് 19 മുതൽ 27 വരെ ആഘോഷിക്കുന്നു ഗണേശോത്സവം 2025 ഭാഗമായി ഗണേശ ഉത്സവ സന്ദേശയാത്ര തമിഴ്നാട് തൃച്ചന്തൂർ മുരുക ക്ഷേത്രത്തിൽ ആരംഭിച്ചു.
ശ്രീ ഗണേശോത്സവ സമിതി പ്രസിഡൻ്റ് ബ്രഹ്മശ്രീ കിഴക്കില്ലം രാജേഷ് നമ്പുതിരി അദ്ധ്യക്ഷതവഹിച്ചു.ട്രസ്റ്റ് ചെയർമാൻ വക്കം അജിത് ഗണേശോത്സവ സന്ദേശ വിഗ്രഹപ്രയാണം തൃച്ചെത്തൂർ ഷേത്ര മുഖ്യ പുരോഹിതനിൽ നിന്നും എറ്റ് വാങ്ങി. വി.എച്ച്.പി. തമിഴ്നാട് ഘടകം സെക്രട്ടറി പൃഥിരാജ് സന്ദേശ യാത്ര ഉത്ഘാടനം ചെയ്യ്തു.
ബ്രഹ്മശ്രീ കിഴക്കില്ലം രാജേഷ് നമ്പൂതിരി, ആനത്തലവട്ടം അനിബാൾ, വക്കം സുനു, സിന്ധു സുരേഷ് , വർക്കല സജഞു, വേങ്ങോട് സുബിൻ, ഇടവ ബാലു എന്നിവർ നേതൃത്യം നൽകി. ഓഗസ്റ്റ് 18 ന് ആറ്റിങ്ങലിൽ നിന്നും വിളംബരയാത്രയായി വിഗ്രഹങ്ങൾ പൂജാ കേന്ദ്രങ്ങളിലേക്ക് കൊണ്ട് പോകും. 27 ന് വർക്കല പാപനാശം കടവിൽ നിമജ്ഞന യജ്ഞത്തോടെ സമാപിക്കും.

