സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ വർക്കല മുതൽ തുമ്പ വരെയുള്ള മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളെയും പ്രതിനിധികളെയും വിളിച്ചു ചേർത്തുകൊണ്ടാണ് നേതൃ യോഗം സംഘടിപ്പിച്ചത്.
മുതലപ്പൊഴി പെരുമാതുറ ഒറ്റപ്പന കടപ്പുറം ഫിഷ് ലാൻഡ് സെന്ററിൽ വെച്ച് സംഘടിപ്പിച്ച യോഗത്തിൽ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രഡിഡന്റ് പി സ്റ്റെല്ലസ്സ് അധ്യക്ഷനായി.
സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സ്റ്റേറ്റ് ചീഫ് കോർഡിനേറ്റർ ഡോക്ടർ എഫ് എം ലാസർ, വനിതാ കോർഡിനേറ്റർ റജീന ഇഗ്നേഷ്യസ്, സംസ്ഥാന സെക്രട്ടറി അനിൽ ആബേൽ, ഏരിയ കോർഡിനേറ്റർ അഞ്ചുതെങ്ങ് സജൻ മേഖലാ കൺവീനർ സലീം,
ഫെഡറേഷൻ വർക്കലമേഖലാ കൺവീനർ ഹരിഹരപുരം ഡെക്ലസ് പുതുകുറിശ്ചി തുടങ്ങിയർ പങ്കെടുത്തു.

