അഞ്ചുതെങ് ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ശമ്പളം നല്കാത്തത്തിൽ തൊഴിലുറപ്പ് ഓമ്മ്മ്പുഡ്സ്മാൻ നടപടി സ്വീകരിച്ചു.
അഞ്ചുതെങ് പഞ്ചായത്തിൽ 2024-25 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മാസം19 തിയതി പതിനാലു വാർഡിൽ അന്നേ ദിവസം ജോലി ചെയ്ത തൊഴിലാളികളുടെ ശമ്പളം നൽകിയില്ല എന്നും, വർക്ക് ഓർഡർ തെറ്റായി നൽകിയത് മൂലമാണെന്ന കോൺഗ്രസ് പ്രവർത്തകൻ ബ്രീസ് ലാലിന്റെ പരാതിയിലാണ് ഓമ്പുഡ്സ്മാൻ ഉത്തരവ്.
തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നൽകാതിരിക്കുകയും, നൽകിയ തൊഴിലിൽ വർക്ക് ഓർഡർ തെറ്റായി കാണിച്ചു തൊഴിലാളികളുടെ ശമ്പളം നൽകാതെ തട്ടിപ്പ് നടത്തുകയും ആയിരുന്നു എന്ന് ഓമ്മ്മ്പുഡ്സ്മാൻ കണ്ടെത്തി. ഇത് ജീവനക്കാരുടെ കൃത്യ വിലോപം ആണെന്ന് വിലയിരുത്തി ഈ ഉദ്യോഗസ്ഥരിൽ നിന്നും ഈ തുക തിരികെ ഈടാക്കി, പിടിച്ചെടുക്കാൻ ഉത്തരവ് ഇടുകയുണ്ടായി.
ഇതിൻ പ്രകാരം പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി,അക്രഡിറ്റഡ് എഞ്ചിനീയർ ഷംനാദ്, ഓവർസിയർ രാജേഷ്, അക്കൗണ്ട് അസിസ്റ്റന്റ് എന്നിവരിൽ നിന്നുമാണ് തുക തിരിച്ചു പിടിക്കാൻ ഉത്തരവ് ആയിരിക്കുന്നത്.
തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വെട്ടി കുറയ്ക്കുന്നതായും, തൊഴിലാളികളെ രാഷ്ട്രീയ പരിപാടികൾക്ക് ഉപയോഗിക്കുന്നതായും പരാതിക്കാരൻ ഉന്നയിച്ചിരുന്നു. ഈ വിഷയം പരിശോധിച്ച് കർശന നടപടികൾ സ്വീകരിക്കാനും ഉത്തരവിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

