Friday, July 25, 2025
HomeANCHUTHENGUഅഞ്ചുതെങ്ങിലേക്ക് സർവ്വീസ് നടത്താത്ത യാത്രാ ബസുകൾ ക്കെതിരെ നടപടി ആവിശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം.

അഞ്ചുതെങ്ങിലേക്ക് സർവ്വീസ് നടത്താത്ത യാത്രാ ബസുകൾ ക്കെതിരെ നടപടി ആവിശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം.

അഞ്ചുതെങ്ങിലേക്ക് സർവ്വീസ് നടത്താത്ത യാത്രാ ബസുകൾക്കെതിരെ നടപടി ആവിശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. അഞ്ചുതെങ്ങിലേക്ക് സർവ്വീസുള്ള ഏതാനും സ്വകാര്യ ബസുകൾ യാത്ര കടയ്ക്കാവൂരിൽ അവസാനിപ്പിക്കുന്നത് ചൂണ്ടിക്കട്ടിയാണ് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന് സാമൂഹ്യ പ്രവർത്തകനും ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റുമായ അഞ്ചുതെങ്ങ് സജനാണ് നിവേദനം നൽകിയത്.

ആറ്റിങ്ങൽ ആർ.ടി.ഒ യ്ക്ക് നൽകിയ വിവരമനുസരിച്ച്, അഞ്ചോളം സ്വകാര്യ ബസുകൾക്ക് മുതലപ്പൊഴി മുതൽ – അഞ്ചുതെങ്ങ് ഭാഗങ്ങളിലേക്ക് അവസാനിക്കുന്നതും ആരംഭിക്കുന്നതുമായ റൂട്ടുകൾ നൽകിയിട്ടുള്ളതെന്നും, എന്നാൽ
യാത്ര ക്ലേശം അതിരൂക്ഷമായ തീരദേശ ഗ്രാമമായ അഞ്ചുതെങ്ങിലേക്ക് അനിവദിക്കപ്പെട്ട റൂട്ട് കളിൽ ഏതാനും സ്വകാര്യ ബസുകൾ യാത്ര നടത്തുന്നില്ലെന്നും പരാതിയിൽ പറയുന്നു.

നിലവിൽ ഒരു ബസ് മാത്രമാണ് വല്ലപ്പോഴും അഞ്ചുതെങ്ങിലേക്ക് എത്തുന്നത് ഈ ബസ് ആകട്ടെ എല്ലാ ട്രിപ്പ്കളും അഞ്ചുതെങ്ങ് ഭാഗത്തേക്ക് എത്തുന്നില്ലെന്ന് മാത്രമല്ല അഥവാ എത്തിയാൽ തന്നെ മടക്കയാത്ര സമയക്രമം പാലിക്കാതെ അഞ്ചുതെങ്ങിൽ നിന്ന് യാത്രക്കാരെ സ്വീകരിക്കാതെ തിരിച്ച് കടയ്ക്കാവൂരിലേക്ക് പോയി അവിടെനിന്നും സമയം ക്രമത്തിൽ മടങ്ങിപോകുകയും ചെയ്യുന്ന അവസ്ഥയാണ്.

അഞ്ചുതെങ്ങിലേക്ക് അനുവദിച്ച റൂട്ട് ബസുകളിൽ പലതും നിലവിൽ കടയ്ക്കാവൂർ ഓവർബ്രിഡ്ജ് / ചെക്കാർളവിളാകം തുടങ്ങിയഇടങ്ങളിൽ ട്രിപ്പ്‌ അവസാനിപ്പിക്കുകയും ആരംഭിക്കുകയും ചെയ്യുകയാണ്. ഇത്, തീരദേശ പിന്നോക്ക ഗ്രാമമായ ഒരു ദേശത്തോട് കാട്ടുന്ന കടുത്ത അവഗണനയാണെന്നും ഇത് ഭരണ ഘടന അനുവദിച്ചു നൽകിയ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും പരാതിയിൽ പറയുന്നു.

ഇത്തരം സ്വകാര്യ ബസുകൾ അഞ്ചുതെങ്ങിലേക്ക് ടിക്കറ്റ് നൽകുന്നില്ല, ചോദ്യം ചെയ്‌ത മത്സ്യത്തൊഴിലാളികളായ സ്ത്രീകളും വിദ്യാർത്ഥികളു മുൾപ്പെടെയുള്ളവരോട് ദാർഢ്യത്തോടെയുള്ള മറുപടികളുമാണ് ബസ് ജീവനക്കാർ നൽകിയിട്ടുള്ളത്. മാത്രവുമല്ല ചില ബസുകളിലെ റൂട്ട് ബോർഡുകളിൽ നിന്ന് അഞ്ചുതെങ്ങിന്റെ പേര് ഒഴിവാക്കിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

അഞ്ചുതെങ്ങിലേക്ക് അനുവദിച്ച സ്വകാര്യ ബസുകളുടെ യാത്രകൾ യഥാവിധിയും മുടക്കം കൂടാതെയും നൽകുവാൻ കർശന നടപടി ഉണ്ടാകണമെന്നുമാണ് ആവിശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES