Monday, July 14, 2025
HomeFEATUREDവക്കം ഗ്രാമ പഞ്ചായത്ത് അംഗത്തേയും മാതാവിനേയും മരിച്ചനിലയിൽ കണ്ടെത്തി.

വക്കം ഗ്രാമ പഞ്ചായത്ത് അംഗത്തേയും മാതാവിനേയും മരിച്ചനിലയിൽ കണ്ടെത്തി.

വക്കം ഗ്രാമ പഞ്ചായത്ത് അംഗത്തേയും അമ്മയേയും മരിച്ചനിലയിൽ കണ്ടെത്തി. വക്കം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പറി നേയും അദ്ദേഹത്തിന്റെ മാതാവിനേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

നിലയ്ക്കാമുക്ക് മംഗ്ലാവിള പ്രോഗ്രസ്സ് ലൈബ്രറിക്ക് സമീപം നെടിയവിള വീട്ടിൽ വൽസല (71) അരുൺ (42) എന്നിവരെയാണ് വീടിന്റെ പുറക് വശത്തുള്ള ചായ്പ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കോൺഗ്രസ്സ് പാർട്ടിയുടെ മെമ്പർ ആയിരുന്നു. മരണകാരണം വ്യക്തമല്ല. കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുന്നു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES