മുതലപ്പൊഴി അഴിമുഖചാലിലെ മണൽതിട്ടയിലിടിച്ച് മത്സ്യബന്ധനയാനം അപകടത്തിൽപ്പെട്ടു. ഉച്ചയ്ക്ക് 12:30 മണിയോടെയായിരുന്നു സംഭവം.
മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറിലേക്ക് മടങ്ങിവരുകയായിരുന്ന യാനമാണ് അപകടത്തിൽപ്പെട്ടത്. പുതുക്കുറിച്ചി സ്വദേശിയുടെ സുൾഫിയുടെ ഉടമസ്ഥതയിലുള്ള താഹ റസൂൽ എന്ന വള്ളമാണ് അഴിമുഖത്തെ മണൽതിട്ടയിലേക്ക് ഇടിച്ചുകയറിയത്.
അപകടസമയത്ത് യാനത്തിൽ 30 ലേറെ തൊഴിലാളികളുണ്ടായിരുന്നെന്നാണ് പ്രാഥമിക വിവരം. തൊഴിലാളികളെ വള്ളത്തിൽ നിന്നും സുരക്ഷിതമായി കരയ്ക്കെത്തിച്ചു. തുടർന്ന് മറ്റ് വള്ളങ്ങളുടെ സഹാത്തോടെ അപകടത്തിൽപ്പെട്ട വള്ളം അഴിമുഖത്ത് നിന്നും ഹാർബറിലെത്തിച്ചു.
ഇതേ വള്ളം കഴിഞ്ഞ ഏപ്രിലിൽ 8 -ാം തീയതിയും, അഴിമുഖ ചാലിലെ മണലിൽ ഉറച്ചിരുന്നു. അന്ന് 3 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. അഴിമുഖ ചാലിലെ മണനീക്കം ഒരു മാസത്തിലേറെയായി നിലച്ചിരിക്കുകയാണ്.

