അഞ്ചുതെങ്ങ് വിശുദ്ധ പത്രോസിൻ്റെ തിരുനാളിനോട് അനുബന്ധിച്ച് അഞ്ചുതെങ്ങ് ഇടവകയുടെ മേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജന യഞ്ജത്തിന് തുടക്കമായി.
ഗോ ഗ്രീൻ ഇനിഷേറ്റിവിൻ്റെ ഭാഗമായാണ് ഇത്തവണത്തെ തിരുനാൾ പ്ലാസ്റ്റിക് ഒഴിവാക്കി നടത്തുവാൻ ഇടവക കമ്മറ്റി തീരുമാനമെടുത്തത്.
ഇതിൻ്റെ ഭാഗമായുള്ള പ്ലാസ്റ്റിക് മാലിന്യ ശേഖരണവും, തരം തിരിക്കലും അഞ്ചുതെങ്ങിലെ വിവിധ മേഖലകളിൽ നടന്നു. ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അഞ്ചുതെങ്ങ് പഞ്ചായത്തിന് കീഴിലെ ഹരിതകർമ്മ സേനയ്ക്ക് കൈമാറും.
ക്യാമ്പയിന്റെ ഉത്ഘാടനം അഞ്ചുതെങ്ങ് ഇടവക വികാരി ഫാദർ സന്തോഷ്കുമാർ നിർവ്വഹിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾമൂലം പരിസ്ഥിതിയ്ക്ക് സംഭവിക്കുന്ന ദൂഷ്യ വഷങ്ങളെക്കുറിച്ചും ക്യാമ്പയിൻ തുടർന്ന് കൊണ്ട് പോകേണ്ടതിൻ്റെ ആവശ്യകതയകുറിച്ചും അദ്ദേഹം ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.
അഞ്ചുതെങ്ങ് ഇടവക കൗൺസിലിനോടൊപ്പം സാൾട്ട്, ഡയലോജിക്കൽ ഇനിഷ്യേറ്റിവ്, എന്നീ സംഘടനകൾ ചേർന്നാണ് ക്യാമ്പയന് നേതൃത്വം നൽകുന്നത്.

