തിരുവനന്തപുരം റൂറൽ ജില്ലയിൽ ഇ-ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ 2021 വർഷം മുതൽ യഥാസമയം പിഴ അടക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിൽ ഉള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തതിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെല്ലാനുകളും പിഴയൊടുക്കി തുടർനടപടികളിൽ നിന്നും ഒഴിവാക്കുവാൻ തിരുവനന്തപുരം ജില്ലാ പോലീസ് ഇ-ചെല്ലാൻ അദാലത്ത് സംഘടിപ്പിക്കുന്നു.
2025 ജൂൺ 17,18 തീയതികളിൽ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ (PMG, വികാസ് ഭവൻ KSRTC പെട്രോൾ പമ്പിന് എതിർവശം) വച്ച് സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി കേരള പോലീസ് നല്‌കിയ പിഴ ഒടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 9497980117 (പോലീസ്) എന്ന ഫോൺ നമ്പരിലും trsmtvml.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണെന്ന് തിരുവനന്തപുരം റൂറൽ പോലീസ് മേധാവി അറിയിച്ചു.

