ഇരുചക്രവാഹനം റോഡിലെ കുഴിയിൽവീണു ണ്ടായ അപകടത്തിൽ അഞ്ചുതെങ്ങ് സ്വദേശിയായ യുവാവിന് ഗുരുതര പരുക്ക്. അഞ്ചുതെങ്ങ് മീരാൻകടവ് കടക്കാവൂർ റോഡിലെ കുഴിയിൽ വീണാണ് ഇരുചക്രവാഹന യാത്രികനായിരുന്ന അഞ്ചുതെങ്ങ് സ്വദേശിയായ യുവാവിന്റെ ഗുരുതര പരുക്ക് പറ്റിയത്.
കഴിഞ്ഞദിവസം രാത്രി 12 ഓടെയായിരുന്നു സംഭവം. കടക്കാവൂർ ഭാഗത്തുനിന്നും അഞ്ചുതെങ്ങിലേക്ക് യാത്രചെയ്യവേ മീരാൻകടവ് ഭാഗത്തെ തകർന്ന റോഡിലെ കുഴിയിൽ വീണാണ് അപകടം സംഭവിച്ചത്. അപകടത്തിൽ അഞ്ചുതെങ്ങ് വാടയിൽ വീട്ടിൽ ഗിരീശൻ (35) നാണ് പരുക്ക് പറ്റിയത്.
റോഡിനു നടുവിലെ കുഴിയിൽ വീണ് നിയന്ത്രണം തെറ്റിയ വാഹനത്തിൽ നിന്ന് ഗിരീശൻ റോഡിലേക്ക് മുഖമിടിച്ച് തെറിച്ച് വീഴുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ സ്വകാര്യ വാഹനത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഗോകുലം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ആലംകോട് അഞ്ചുതെങ്ങ് മീരാൻ കടവ് റോഡിന്റെ നവീകരണ പ്രവർത്തികൾ ആരംഭിച്ചിട്ട് വർഷങ്ങൾ കഴിയുമ്പോഴും മീരാൻകടവ് പാലത്തിൽ നിന്നും അഞ്ചുതെങ്ങിലേക്ക് പോകുന്ന ഭാഗത്തെ ഇരുന്നൂറോളം മീറ്റർ ടാർ ചെയ്യാത്ത അവസ്ഥയിലാണുള്ളത്. തന്മൂലം ഇവിടെ വൻതോതിൽ കുഴികൾ രൂപപ്പെടുകയും ഇതുവഴിയുള്ള കാൽനടയാത്ര പോലും ദുസഹകമായി തീരുന്ന അവസ്ഥയിലുമാണുള്ളത്.
ഈ ഭാഗത്തെ റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യവുമായി നിരവധി തവണ നാട്ടുകാരും പൊതുപ്രവർത്തകരും രംഗത്ത് വന്നെങ്കിലും നാളിതുവരെയും യാതൊരു നടിനടപടിയും അധികൃത സ്വീകരിച്ചിട്ടില്ല. തന്മൂലം, നിരവധി ആയിട്ടുള്ള അപകടങ്ങളാണ് ഈ മേഖലയിൽ ദിനംപ്രതി സംഭവിച്ചുകൊണ്ടിരിക്കുന്നത്.

