Friday, June 27, 2025
HomeANCHUTHENGUഅഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയ തിരുനാൾ മഹോത്സവത്തിന് തുടക്കമായി.

അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയ തിരുനാൾ മഹോത്സവത്തിന് തുടക്കമായി.

അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയ വിശുദ്ധ പത്രോസ് അപ്പോസ്‌തലൻ്റെ തിരുനാൾ തിരുനാൾ മഹോത്സവത്തിന് തുടക്കമായി.
വൈകുന്നേരം 5 : 30 അഞ്ചുതെങ്ങ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പതാക പ്രതിക്ഷണം പള്ളിയങ്കണത്തിലെത്തി ച്ചേർന്ന്, 6 മണിയോടെ ഇടവക വികാരി റവ : ഫാദർ സന്തോഷ്‌ കുമാർ തിരുനാൾ പതാക ഉയർത്തിക്കൊണ്ട് തിരുനാൾ മഹോത്സവത്തിന് തുടക്കം കുറിയ്ക്കുക യുമായിരുന്നു.

ചടങ്ങിൽ ഇടവക സെക്രട്ടറി സെബാസ്റ്റ്യൻ, ഫിനാൻസ് സെക്രട്ടറി രാജേന്ദ്രൻ, ട്രഷറർ. ക്ലമൻസ് വൈസ് പ്രസിഡന്റ് യേശുദാസൻ, കോഡിനേറ്റർ റീറ്റ, തിരുനാൾ കമ്മിറ്റി കൺവീനർ ദാവീദ്, സഭ അംഗങ്ങൾ, തിരുനാൾ കമ്മിറ്റി അംഗങ്ങൾ, ഇടവക കൗൺസിൽ അംഗങ്ങൾ ഇടവക അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് സമൂഹ ദിവ്യബലിയ്ക്ക് റവ. ഫാ. പ്രദീപ് ജോസഫ് നേതൃത്വം നൽകി. ജൂൺ 20 മുതൽ 29 വരെയാണ് തിരുനാൾ മഹോത്സവം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES