അഞ്ചുതെങ്ങ് സ്വദേശി ബി എൻ സൈജുരാജ് സിനിമാ രംഗത്തേക്ക്. ജാഫർ ഇടുക്കിയെ മുഖ്യ കഥാപാത്രമാക്കി കെ.എം ബഷീർ പൊന്നാനി കഥ എഴുതി സംവിധാനം ചെയ്യുന്ന “കിടുക്കാച്ചി അളിയൻ” എന്ന ചിത്രത്തിലൂടെയാണ് അഞ്ചുതെങ്ങ് സ്വദേശിയായ ബിഎൻ സൈജുരാജ് സിനിമാ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.
കാരക്കുണ്ട് കോളനിയിൽ ഒരു ദിവസം നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. വിജയൻ എന്ന കേന്ദ്ര കഥാപാത്രത്തെ ജാഫർ ഇടുക്കിയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ബി എൻ സൈജുരാജിന് പുറമേ, സുധീർ കരമന,ടോണി,ഉണ്ണിരാജ,സലിംഹസൻ, സുമിൻ,ലത്തീഫ് കുറ്റിപ്പുറം, ഉണ്ണി നായർ, ജലീൽ തിരൂർ, റസാഖ് ഗുരുവായൂർ,സുചിത്ര നായർ,അൻസിബ ഹസൻ, ലക്ഷ്മി പ്രിയ,കാമറൂൺ,ലത ദാസ്,കുളപ്പുള്ളി ലീല,നിതരാധ, ലക്ഷ്മിഅനിൽ, മായ, നിമ്മി സുനിൽ, സോഫി ആന്റണി ബേബി ലാമിയ എന്നിവരാണ് മറ്റ് താരങ്ങൾ. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു.
അഞ്ചുതെങ്ങ് അമ്മൻ കോവിൽ സ്വദേശിയായ ബിഎൻ സൈജുരാജ് മുൻ കേരള യൂണിവേഴ്സിറ്റി നാടകോത്സവ ബസ്റ്റ് ആക്ടർ,കേരള കൗമുദി ചാമ്പ്യൻ ഓഫ് ചെയ്ഞ്ച് അവാർഡ്, കൊല്ലം ആതിര നാടക സമിതി സംഘാടകൻ, കടയ്ക്കാവൂർ എസ്.എസ്.നടനസഭ പ്രസിഡന്റ്, പിറവി മുഖ്യസംഘാടകൻ, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ, കേരള സംഗീത നാടക അക്കാദമി, തിരുവനന്തപുരം ജില്ലാ കേന്ദ്ര കലാസമിതി ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.


