Thursday, October 16, 2025
HomeANCHUTHENGUതദ്ദേശ തിരഞ്ഞെടുപ്പ് : അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് സംവരണ നറുക്കെടുപ്പ് നാളെ.

തദ്ദേശ തിരഞ്ഞെടുപ്പ് : അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് സംവരണ നറുക്കെടുപ്പ് നാളെ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ സംവരണ നിയോജക മണ്ഡലങ്ങൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നാളെ

2025 ഒക്ടോബർ 16 വ്യാഴം ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം കളക്റ്ററേറ്റ് കോൺഫെറെൻസ് ഹാൾ മൂന്നാം നിലയിലാണ് സംവരണ നറുക്കെടുപ്പ് സംഘടിപ്പിക്കുക.

പ്രസ്തുത നറുക്കെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഒന്നോ രണ്ടോ പ്രതിനിധികൾക്ക് പങ്കെടുക്കാവുന്നതാണെന്ന് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

▪️നിലവിലെ ഗ്രാമ പഞ്ചായത്തിലെ സംവരണ നില.

1. കായിക്കര ആശാൻ സ്മാരകം – ജനറൽ
2. നെടുങ്ങണ്ട – വനിത
3. കായിക്കര – വനിത
4. കപലീശ്വരം – ജനറൽ
5. മുടിപ്പുര – എസ്. സി
6. പുത്തൻനട – വനിത
7. വലിയപള്ളി – ജനറൽ
8. പൂത്തുറ – ജനറൽ
9. കോൺവെൻറ് – വനിത
10. പഞ്ചായത്ത് ഓഫീസ് – വനിത
11. അഞ്ചുതെങ്ങ് ജെൻക്ഷൻ – വനിത
12. മണ്ണാർക്കുളം – ജനറൽ
13. മുണ്ടുതുറ – ജനറൽ
14. മാമ്പള്ളി – വനിത

▪️നിലവിലെ ബ്ലോക്ക്‌ പഞ്ചായത്ത് സംവരണ നില.

1.കായിക്കര ഡിവിഷൻ – വനിത
13.അഞ്ചുതെങ്ങ് ഡിവിഷൻ – വനിത

▪️നിലവിലെ ജില്ലാ പഞ്ചായത്ത് സംവരണ നില.

25.ചിറയിൻകീഴ് ഡിവിഷൻ – ജനറൽ

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES