യുവമോർച്ച കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ തെരുവുനായ ശല്യത്തിനെതിരെയും, ആയുർവേദ ആശുപത്രി പ്രവർത്തനരഹിതമായി കിടക്കുന്നതിനെതിരെയും, ഗ്രാമപഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ മുൻനിർത്തിയും ഭരണ സ്ഥമ്പനത്തിനുമേതിരെയാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
പരിപാടിയിൽ കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് കടയ്ക്കാവൂർ സഞ്ജു അധ്യക്ഷനായി. യുവമോർച്ച തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡന്റ് സൂര്യ കൃഷ്ണൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
ബിജെപി കടയ്ക്കാവൂർ മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് പത്മനാഭൻ, ബിജെപി കടയ്ക്കാവൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അഖിൽ ഓമി, കർഷകമർച്ച ജില്ലാ ജനറൽ സെക്രട്ടറി എം വിജയകുമാർ, ബിജെപി മുതിർന്ന നേതാവ് അശോകൻ കായിക്കര തുടങ്ങിയവർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
യുവമോർച്ച കടയ്ക്കാവൂർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ രാജേഷ് മുദാക്കൽ, ഹിജു താജ്, സെക്രട്ടറി ശ്രീജിത്ത്, ബിജെപി ജില്ലാ സെക്രട്ടറി സൗമ്യ, മഹിളാമോർച്ച ജില്ലാ ട്രഷറർ ശ്രീ ആതിര, ഒബിസി മോർച്ച കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് ബിജു, ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ, ജനറൽ സെക്രട്ടറി ഇൻചാർജ്ജ് കേട്ടുപുര മൃണാൾ, വാർഡ് മെമ്പർ രേഖ സുരേഷ്, സെന്തിൽ, അശോകൻ കിഴിവിലും, ഇന്ദുലേഖ, തുടങ്ങിയവർ പങ്കെടുത്തു.

