Friday, October 31, 2025
HomeANCHUTHENGUഅഞ്ചുതെങ്ങ് പോലീസ് എസ് എച്ച് ഒ, കെ വി ബിനീഷ് ലാലിന് കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര...

അഞ്ചുതെങ്ങ് പോലീസ് എസ് എച്ച് ഒ, കെ വി ബിനീഷ് ലാലിന് കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര പുരസ്കാരം.

അഞ്ചുതെങ്ങ് പോലീസ് എസ് എച്ച് ഒ, കെ വി ബിനീഷ് ലാൽ കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര പുരസ്കാരത്തിന് അർഹനായി.

കുറ്റാന്വേഷണ മികവിനുള്ള 2025-ലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ‘കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പദക്’ മെഡലിനാണ് തിരുവനന്തപുരം റൂറൽ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ / എസ് എച്ച് ഒ, കെ വി ബിനീഷ് ലാൽ അർഹനായത്.

രാജ്യത്തെ, വിവിധ സിഎപിഎഫുകളിലെയും/സിപിഒകളിലേയും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്കാണ് കേന്ദ്ര സർക്കാർ,
‘കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പദക്’ നൽകി ആദരിക്കുന്നത്. സ്പെഷ്യൽ ഓപ്പറേഷൻ, ഇൻവെസ്റ്റിഗേഷൻ, ഇന്റലിജൻസ്, ഫോറൻസിക് സയൻസ് എന്നീ മേഖലകളിലെ മികച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുകയും ഉയർന്ന പ്രൊഫഷണൽ നിലവാരം പ്രോത്സാഹിപ്പിക്കുകയും ഉദ്യോഗസ്ഥരുടെ മനോവീര്യം വർദ്ധിപ്പിക്കുകയുമാണ് ‘കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പദക്’ അവാർഡ് വഴി കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷായുടെ മാർഗനിർദേശത്തിലും ആരംഭിച്ച ‘കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പദക്’ എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെയും മനോവീര്യം വർദ്ധിപ്പികാണുതകുന്ന പദ്ധതിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES