Tuesday, August 27, 2024
HomeCHIRAYINKEEZHUചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്തല ആരോഗ്യ മേള ആഗസ്റ്റ് 13 , 14 തീയതികളിൽ സംഘടിപ്പിക്കുന്നു.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്തല ആരോഗ്യ മേള ആഗസ്റ്റ് 13 , 14 തീയതികളിൽ സംഘടിപ്പിക്കുന്നു.

നവകേരള മിഷൻ പരിപാടിയുടെ ഭാഗമായി ആരോഗ്യ മേഖലയിൽ കൈവരിച്ച നേട്ടങ്ങളും ഇനി നേരിടേണ്ടുന്ന ആരോഗ്യ പ്രശ്നങ്ങളെയും പൊതുസമൂഹം വിലയിരുത്തുന്നതിനും കൂടുതൽ പേരെ പൊതുജനാരോഗ്യ പരിപാടികളിൽ ഭാഗമാക്കുന്നതിനായി ബ്ലോക്കുതലത്തിൽ സംഘടിപ്പിക്കുന്ന ആരോഗ്യമേളകളുടെ ഭാഗമായാണ് ചിറയിൻകീഴ് ബ്ലോക്കിന് കീഴിലും പരിപാടി സംഘടിപ്പിക്കുന്നത്.

ചിറയിൻകീഴ് ശാർക്കര യു.പി.സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്ന ആരോഗ്യ മേളയിൽ എല്ലാ ഗ്രാമവാസികളും പങ്കാളികളാകാണാമെന്ന് സംഘാടകർ അറിയിച്ചു.

ആരോഗ്യ മേളയിൽ വിവിധ ക്ലിനിക്കുകളുടെ സേവനങ്ങളും ഉണ്ടായിരിക്കുന്നതാണ് .


1.ജീവിതശൈലീരോഗനിർണ്ണയവും ബോധവൽക്കരണവും – ജീവതാളം പദ്ധതി

  1. പകർച്ചവാധി ബോധവൽക്കരണം
  2. ആർ.സി.എച്ച്
  3. ആയുഷ് സേവനങ്ങൾ
  4. ദേശീയ ആരോഗ്വപരിപാടികൾ
  5. നേത്രപരിശോധന
  6. ഇ.എൻ.റ്റി.സർവ്വീസ്
  7. ലെപ്രസി സീനിംഗ്
  8. ടി.ബി.സ്ക്രീനിംഗ്
  9. മലമ്പനി സ്ക്രീനിംഗ്
  10. HIV , num
  11. ആരോഗ്യപ്രദമായ ഭക്ഷണപ്രദർശനവും വിൽപ്പനയും
  12. ജനറൽ ഹെൽത്ത് ചെക്ക്അപ്പ്
  13. ടെലി കൺസൾട്ടേഷൻ സേവനങ്ങൾ
  14. കാരുണ്യ കിയോസ്ക്
  15. സെൽഫി കോർണർ ഒപ്പ് ശേഖരണം
  16. മെന്റൽ ഹെൽത്ത് പ്രോഗ്രാം – സുരക്ഷ
  17. പാലിയേറ്റീവ് പരിചരണം.
    എന്നീ സേവനങ്ങൾ ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES