വെവ്വേറെ സ്ഥലങ്ങളിലെ കടൽക്കരകളിൽ നിന്നായി രണ്ട് മൃതദേഹങ്ങൾ കണ്ടുകിട്ടി. ഇതിൽ ഒരു മൃതദേഹം തിരിച്ചറിഞ്ഞു. തിരുവല്ലം പൊഴിക്കരയിലും വേളിയിൽ നിന്നുമായാണ് ഇന്ന് രാവിലെയോടെ പുരുഷ ശരീങ്ങളെന്നു തോന്നിപ്പിയ്ക്കുന്ന ദിവസങ്ങൾ പഴക്കമുള്ള രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇതിൽ വേളിയിൽ നിന്ന് ലഭിച്ച മൃതദേഹം കഴിഞ്ഞ ശനിയാഴ്ച മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട കാണാതായ പെരുമാതുറ ചേരമാൻതുരുത്ത് സ്വദേശി സഫീർ (35) ന്റെതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.
തിരിച്ചറിയാൻ ആകാത്ത മൃതശരീരം ഡിഎൻഎ സ്ഥിരീകരണത്തിലൂടെ തിരിച്ചറിയും. മൃതശരീരങ്ങൾ നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടം നടപടിക്കായി മോർച്ചറിയിലേക്ക് മാറ്റി.

