Friday, August 30, 2024
HomeKADAKKAVURമലയാള ഗാനരംഗത്തെ അതുല്യപ്രതിഭയായിരുന്നു കെ.പി ബ്രഹ്മാനന്ദനെന്ന് എം.വിൻസൻ്റ് എം.എൽ.എ.

മലയാള ഗാനരംഗത്തെ അതുല്യപ്രതിഭയായിരുന്നു കെ.പി ബ്രഹ്മാനന്ദനെന്ന് എം.വിൻസൻ്റ് എം.എൽ.എ.

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ കെ.പി. ബ്രഹ്മാനൻ്റെ പതിനെട്ടാം ചരമദിനം ആചരിച്ചു .കെ .പി ബ്രഹ്മാനന്ദൻ്റെ ചലച്ചിത്ര ഗാനമേഖലക്ക് നൽകിയ സംഭാവനങ്ങൾ പുതുതലമുറക്ക് പകർന്നു നൽകുന്നതിന് ഉചിതമായ സ്മാരകം നിർമ്മിക്കുന്നതിന് വേണ്ട നടപടികൾ കൈകൊള്ളണമെന്ന് കെ.പി ബ്രഹ്മാനന്ദൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ എം.വിൻസൻ്റ് എം.എൽ.എ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

എം.ജെ ആനന്ദ് അധ്യക്ഷനായിരുന്ന ചടങ്ങിൽ പ്രശസ്ത നാടകാചാര്യൻ കണ്ണൂർ വാസൂട്ടി, വക്കം സുകുമാരൻ, ബി.എസ് അനൂപ്, താജുനിസ, ഹരിദാസ്, സജികുമാർ, ഉണ്ണിപ്പിള്ള, ബീന രാജീവ്, ലല്ലു കൃഷ്ണൻ, അഭിലാഷ്, സുധീർ, കടയ്ക്കാവൂർ അശോകൻ, ഉണ്ണിപ്പിള്ള,മണി, മോഹനകുമാരി ,പ്രദീപ്, അഭിലാഷ്, കൃഷ്ണകുമാർ , തങ്കരാജ്, ജോഷ്, ബിജു സന്തോഷ്, ജബ്ബാർ, ദീപ, ചന്ദ്രിക, സുനിത,ഷിറാസ് എന്നിവർ സംസാരിച്ചു.

അനുസ്മരണയോഗത്തിനു ശേഷം ഗാനാഞ്ജലിയും ഉണ്ടായിരുന്നു .രാവിലെ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഉണ്ടായിരുന്നു. കുടുംബാഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES