പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി കടയ്ക്കാവൂർ കുടുംബശ്രീയുടെ “ഹർ ഗർ തിരങ്ക” ഫ്ളക്സ് ബോർഡിൽ പ്രധാന മന്ത്രിയുടെ ചിത്രം പതിച്ച് വാർഡ് മെമ്പറുടെ പ്രതിഷേധം.
സ്വത്രന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വീടുകളിൽ പതാക ഉയർത്തണമെന്ന അഭ്യർത്ഥനയുമായി കടയ്ക്കാവൂർ കുടുംബ ശ്രീ ഓഫീസിനു മുന്നിൽ സ്ഥാപിച്ച “ഹർ ഗർ തിരങ്ക”
ഫ്ളക്സ് ബോർഡിലാണ് പ്രധാന മന്ത്രിയെ ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മാത്രം ഉൾപ്പെടുത്തി സ്ഥാപിച്ചത്.
ഇതേ തുടർന്ന് കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ് (ഭജനമഠം) അംഗം അഭിലാഷ് ഇത് ചോദ്യം ചെയ്തപ്പോൾ അത് അറിയാതെ സംഭവിച്ച പിശകാണെന്നാണ് കുടുംബശ്രീ അധികൃതർ അദ്ദേഹത്തിന് മറുപടി നൽകിയത് ഇതേ തുടർന്നാണ് ഒരു പ്രതിഷേധം എന്നോണം കുടുംബശ്രീയുടെ ഫ്ലക്സ് ബോർഡിൽ മുഖ്യമന്ത്രിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും അദ്ദേഹം പതിക്കുകയായിരുന്നു.

