കൊവിഡും പ്രളയവും തകർത്ത ചെറുകിട വ്യാപാര മേഖല പതുക്കെ ഉണർന്ന് വരുകയാണ്. ഓണകാല കച്ചവടം ലക്ഷ്യമിട്ടിരുന്ന ആറ്റിങ്ങലിലെ സ്ഥിരം വ്യാപാര മേഖലയ്ക്ക് വൻ തിരിച്ചടിയായി ലാഭമേളകൾ.
കോവിസ് കാലത്തെ നികുതിയടക്കം വർഷാവർഷം വ്യാപാരികളിൽ നിന്നും കൃത്യമായി പിരിച്ചെടുക്കുന്ന ആറ്റിങ്ങൽ നഗരസഭാധികൃതർ അവരുടെ പ്രശ്നങ്ങൾ കുടി ചിന്തിക്കണം.
കടകൾ അടഞ്ഞ് കിടന്നപ്പോഴും വാടക നൽകിയും കറൻറ് ചാർജും, വ്യാപാര നികുതിയും ജീവനക്കാരുടെ വേതനവും നൽകി പിടിച്ച് നിൽക്കുവാൻ പാടുപ്പെടുകയാണ് വ്യാപാരികൾ. ആറ്റിങ്ങലിലെ സ്ഥിരം കടക്കാർക്ക് സീസണുകളിൽ മാത്രം എത്തുന്ന മേളകളോട് പിടിച്ച് നിൽക്കാൻ പ്രയാസമാണ്. നിലവാരം കുറഞ്ഞ ചില ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വിറ്റ് ഉപഭോക്താക്കളെ അകർഷിക്കുന്ന ഇത്തരക്കാർ മറ്റുല്പന്നങ്ങൾ പുറത്തെ കടകളുടെ വിലയ്ക്ക് തന്നെയാണ് വിൽക്കുന്നത്.
തുച്ഛമായ നഗരസഭ ഫീ അടച്ച് മേളകൾ അരങ്ങ് തകർക്കുമ്പോൾ, വർഷം മുഴുവൻ മറ്റു പല പണപിഴിവുകളും നൽകി ജി.എസ്.ടിയടക്കം കൃത്യമായ ബിൽ കൊടുത്ത്, വാഹന പാർക്കിംഗിന് സ്ഥലവും കണ്ടെത്തി കച്ചവടം നടത്തുന്ന സ്ഥിരം കടകൾക്ക് നഗരസഭ എന്ത് പരിഗണനയാണ് നൽകുന്നത് എന്ന് വ്യക്തമാക്കണമെന്നും വക്കം അജിത് പറയുന്നു.

