Tuesday, August 27, 2024
HomeCHIRAYINKEEZHUപെരുമാതുറയിൽ ബൈക്കിടിച്ച് വഴിയാത്രക്കാരൻ മരിച്ചു.

പെരുമാതുറയിൽ ബൈക്കിടിച്ച് വഴിയാത്രക്കാരൻ മരിച്ചു.

ഇരുചക്ര വാഹനം ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. പെരുമാതുറ കൊട്ടാരംതുരുത്ത് ഷബാന മൻസിലിൽ പരേതനായ ഫസിലുദ്ധീൻ മകൻ ആസാദ് (67) ആണ് മരണപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി 9 മണിയോടെ കൊട്ടാരം തുരുത്ത് മുസ്‌ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ റോഡിലാണ് അപകടം നടന്നത്.

പള്ളിയിലെ പ്രാർത്ഥന കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോകവേ അമിത വേഗതയിലെത്തിയ ഷബിൻ എന്ന യുവാവ് ഓടിച്ച ബൈക്ക് ആസാദിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തലക്ക് ഗുരുതരപരിക്കേറ്റ ആസാദിനെ നാട്ടുകാർ ആദ്യം ചിറയിൻകീഴ് താലുക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുറം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പില്ലെങ്കിലും രാത്രി 12 മണിയോടെ മരണപ്പെടുകയായിരുന്നു.

ബൈക്ക് ഓടിച്ചിരുന്ന ഷബിൻ പള്ളിപ്പുറത്ത് സ്വർണ വ്യാപാരിയുടെ കാർ തടഞ്ഞ് നിർത്തി സ്വർണം കൊള്ളയടിച്ചതുൽപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

അപകടം നടന്നതിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനുള്ള കഠിനംകുളം പോലീസിന്റെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
മരിച്ച ആസാദ് കൊട്ടാരംതുരുത്ത് ജുമാ മസ്ജിദിലെ ജീവനക്കാരനാണ്.
ഷാനിഫയാണ് ഭാര്യ, ജവാദ്, അൻവർ, ഷബാന എന്നിവർ മക്കളും, റിസ്വാന, അസിം എന്നിവർ മരുമക്കളുമാണ്

മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലുള്ള മൃദദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്ന് വൈകുന്നേരതോടെ പെരുമാതുറ വലിയ പള്ളി മുസ്ലിം ജമാഅത്തിൽ ഖബറടക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES