Tuesday, August 20, 2024
HomeANCHUTHENGUമുതലപൊഴി ദുരന്തം : സർക്കാർ സംവിധാനങ്ങൾ പരാജയം, രക്ഷപ്രവർത്തനങ്ങൾക്ക് മത്സ്യതൊഴിലാളികൾ രംഗത്തിറങ്ങി.

മുതലപൊഴി ദുരന്തം : സർക്കാർ സംവിധാനങ്ങൾ പരാജയം, രക്ഷപ്രവർത്തനങ്ങൾക്ക് മത്സ്യതൊഴിലാളികൾ രംഗത്തിറങ്ങി.

കാണാതായവർക്കായുള്ള തെരച്ചിലിനായ് രക്ഷപ്രവർത്തനങ്ങൾക്ക് മത്സ്യതൊഴിലാളികൾ രംഗത്തിറങ്ങി.

കഴിഞ്ഞ ദിവസം മുതലപൊഴിയിൽ ബോട്ട് അപകടത്തിൽപ്പെട്ട് കാണാതായ മത്സ്യതൊഴിലാളികൾക്കായുള്ള തെരച്ചിലിലിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടെന്ന ആരോപണം ഉന്നയിച്ചുകൊണ്ടാണ് രക്ഷപ്രവർത്തനങ്ങൾക്കായ് മത്സ്യതൊഴിലാളികൾ തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്.

അപകടം സംഭവിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായവരെ കണ്ടെത്തുവാൻ കഴിയാത്ത സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികൾ തന്നെ ഈ ഉധ്യമം ഏറ്റെടുത്ത് മുന്നിട്ടിറങ്ങിയിരിക്കുന്നത്.

നിലവിലെ പ്രതികൂല കാലവസ്ഥയിൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയുള്ള രക്ഷാപ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ ഒരു കൂട്ടം മത്സ്യതൊഴിലാളികൾ നേതൃത്വം നൽകുന്നത്.

എന്നാൽ പെരുമാതുറയില്‍ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമായി തുടരുകയാണെന്നും പുലര്‍ച്ചെ 5 മണിയോടെ പുനരാരംഭിച്ച രക്ഷാപ്രവര്‍ത്തനങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെന്നും,
മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പൊലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് തിരച്ചില്‍ നടക്കുന്നതെന്നും

ഇതോടൊപ്പം കൊച്ചിയില്‍ നിന്ന് എത്തിയ നേവിയുടെ മുങ്ങല്‍ വിദഗ്ധരുടെ സംഘവും തെരച്ചില്‍ നടത്തുന്നുണ്ടെന്നും,
കോസ്റ്റ്ഗാര്‍ഡ് കപ്പലുകളായ ചാര്‍ലി 414, സമ്മര്‍ എന്നിവ തീരത്തോട് ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.

ഇതിനു പുറമെ കൊച്ചിയില്‍ നിന്നുള്ള ഡോര്‍ണിയര്‍ വിമാനവും എ.എല്‍.എച് ഹെലികോപ്റ്ററും തീരത്തോട് ചേര്‍ന്ന് നിരീക്ഷണപ്പറക്കല്‍ നടത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍, സബ്കളക്ടര്‍ എം.എസ് മാധവിക്കുട്ടിയും ഇന്‍സിഡന്റ് കമാന്ററായ എല്‍.എ എയര്‍പോര്‍ട്ട് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ സജി എസ്.എസ്സും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

വീഡിയോ : https://youtu.be/HIqRclsguJI

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES