Friday, August 30, 2024
HomeANCHUTHENGUചിറയിൻകീഴ് മേഖലയിൽ ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം സംഘടിപ്പിക്കുന്നു

ചിറയിൻകീഴ് മേഖലയിൽ ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം സംഘടിപ്പിക്കുന്നു

ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം ചിറയിൻകീഴ് മേഖലയിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ഇന്ന്(ശനി) ആഘോഷിക്കും. ചിറയിൻകീഴ് ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിൽ താലൂക്ക്തല ജയന്തിയാഘോഷങ്ങളുടെ ഉദ്ഘാടനം വി. ജോയി എംഎൽഎ നിർവഹിക്കും.

ക്ഷേത്രസമിതി പ്രസിഡൻ്റ് ഡോ.ബി.സീരപാണിയുടെ അധ്യക്ഷതയിൽ ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് സി.വിഷ്ണു ഭക്തൻ ചതയദിന സന്ദേശം നൽകും.ക്ഷേത്രസന്നിധിയിൽ പഞ്ചലോഹ ഗുരുവിഗ്രഹ പ്രതിഷ്ഠാ വാർഷികോൽസവത്തിൻ്റെ ഭാഗമായുള്ള പൂജാവിധികൾ പുലർച്ചെ 5.30നു അഷ്ടദ്രവ്യമഹാ ഗണപതി ഹോമത്തോടെ ക്ഷേത്രതന്ത്രി സുശീലൻ പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ ആരംഭിക്കും.

തുടർന്നു രാവിലെ എട്ടിനു കലശപൂജയും സമൂഹ ഗുരുപുഷ്പാഞ്ജലിയും നടക്കും. 10നു നവക പഞ്ചഗവ്യ മഹാകലശാഭിഷേകവും പായസ നിവേദ്യവും. വൈകിട്ട് 5.30ന് സ്പെഷ്യൽ ദീപാരാധന വിളക്കും ദീപക്കാഴ്ചയും. ആറിനു പ്രശസ്ത സംഗീതഞ്ജ ലൗലി ജനാർദ്ദനനും സംഘവും നയിക്കുന്ന ഗാനോൽസവം, 6.30നു ദൈവദശക കീർത്തനാലാപനം, മഹാഗുരുപൂജ എന്നിവയോടെ സമാപിക്കും.

സഭവിള ശ്രീനാരായണാശ്രമത്തിലും ഭക്തിനിർഭരമായ ചടങ്ങുകളോടെ ജയന്തിയാഘോഷം നടക്കും. രാവിലെ അഖണ്ഡനാമജപയഞ്ജത്തോടെ ആരംഭിക്കും.

ശ്രീനാരായണ ഗുരുക്ഷേത്ര ഗുരുമണ്ഡപ ജില്ല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാസമാധി ദിനം വരെ നീളുന്ന മാനവ സാഹോദര്യ വിളംബര വാരാചരണം വൈകിട്ട് 3.30 നു പോത്തൻകോട് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഗുരു സന്ദേശങ്ങളടങ്ങിയ ലീഫ് ലെറ്റ് പ്രസിഡൻ്റ് ബൈജു തോന്നയ്ക്കലിനു കൈമാറി ഉദ്ഘാടനം നിർവഹിക്കും. മേഖലയിൽ എസ്എൻഡിപി ശാഖാ യോഗങ്ങൾ, ഗുരുക്ഷേത്ര മണ്ഡപങ്ങൾ, വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവകളുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിക്കും.

താലൂക്ക്തല ജയന്തിയാഘോഷങ്ങളിൽ പങ്കെടുക്കേണ്ട ശാഖാ യോഗം -എസ്എൻ ട്രസ്റ്റ് – വനിതാ സംഘം ഭാരവാഹികൾ രാവിലെ 7 മണിക്കു ശാർക്കരയിൽ എത്തിച്ചേരണമെന്നു യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES