Tuesday, August 27, 2024
HomeAATINGALനിരവധി ചരിത്രമുഹൂർത്തങ്ങളുടെ നിറവിൽ 168 മത് ഗുരുദേവജയന്തി ഇന്ന് ലോകമൊട്ടാകെ ആഘോഷിക്കുന്നു.

നിരവധി ചരിത്രമുഹൂർത്തങ്ങളുടെ നിറവിൽ 168 മത് ഗുരുദേവജയന്തി ഇന്ന് ലോകമൊട്ടാകെ ആഘോഷിക്കുന്നു.

ഇന്ന് പുലർച്ചെ 4:30 മുതൽ വിശേഷാൽ പൂജകളോടെ ഭക്തി സാന്ദ്രമായ നിറവിൽ ചതയദിനാഘോഷത്തിന് ശിവഗിരിയിൽ തുടക്കമായി . രാവിലെ 7:15 ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തി. രാവിലെ 9:30 ന് ജയന്തി സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. സ്വാമി ഋതംഭരാനന്ദ സ്വാഗതം ആശംസിക്കും. പൊതുമരാമത്ത് മന്ത്രി പി.എ. റിയാസ് മുഖ്യാതിഥിയായിരിക്കും. കെ.ജി.ബാബുരാജ് വിശിഷ്ടാതിഥിയായിരിക്കും. അടൂർ പ്രകാശ് എം.പി. മുഖ്യപ്രഭാ ഷണവും സ്വാമി ഗുരുപ്രസാദ് അനു പ്രഭാഷണവും നടത്തും. ജപയജ്ഞം സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്യും. അഡ്വ: വി.ജോയി എം.എൽ.എ., മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി , ദേശപാലൻ പ്രദീപ് , അഡ്വ: പി.എം. മധു, ബാബുറാം എന്നിവർ സമ്മേളനത്തിന് ആശംസയും, ജയന്തി ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ കൃത തജ്ഞതയും അർപ്പിക്കും. വൈകുന്നേരം 4:30 ന് മഹാസമാധിയിൽ നിന്നും ഗുരുദേവ റിക്ഷ പ്രത്യേക രഥത്തിൽ എഴുന്നള്ളിച്ചുകൊണ്ടുള്ള തിരു ജയന്തി ഘോഷയാത്ര വിവിധ വാദ്യമേളങ്ങൾ, ഗായക സംഘങ്ങൾ, വിവിധ ഫ്ലോട്ടുകൾ എന്നിവയുടെ അകമ്പടിയോടെ ആരംഭിക്കും.

ഗുരുദേവന്റെ മഹാസങ്കല്പമായ “ബ്രഹ്മവിദ്യാലയo ” സുവർണ്ണജൂബിലിയിൽ , ഗുരുദേവ കല്പനപ്രകാരം സമാരംഭം കുറിച്ച ശിവഗിരി തീർത്ഥാടനം നവതിനിറവിൽ, ഗുരു-ടാഗോർ സമാഗമത്തിന്റെ ശതാബ്ദി പടികടന്നെത്തുന്നു. ഒപ്പം ആലുവായിൽ നടന്ന സർവമതസമ്മേളനത്തിന്റെ ശതാബ്ദിയും. ജയന്തിയെ വരവേറ്റു കൊണ്ട് ഒരാഴ്ചക്കാലമായി ശിവഗിരി മഠത്തിൽ വൻപിച്ച ഒരുക്കങ്ങളാണ് നടന്നു വരുന്നതു്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES