Saturday, August 31, 2024
HomeCHIRAYINKEEZHUചിറയിൻകീഴ് താലൂക്ക്തല ശ്രീനാരായണ ജയന്തിയാഘോഷം ഉദ്ഘാടനം ചെയ്തു.

ചിറയിൻകീഴ് താലൂക്ക്തല ശ്രീനാരായണ ജയന്തിയാഘോഷം ഉദ്ഘാടനം ചെയ്തു.

ദർശനങ്ങളുടെ മഹിമയും സന്ദേശങ്ങളുടെ പെരുമയുമാണു ശ്രീനാരായണ ഗുരുദേവനെ ഋഷിമാരിൽ നിന്നു വ്യത്യസ്തനാക്കുന്നതെന്നു വി. ജോയി എംഎൽഎ അഭിപ്രായപ്പെട്ടു. ചിറയിൻകീഴ് ശാർക്കര ശ്രീ നാരായണ ഗുരുക്ഷേത്ര മണ്ഡപത്തിൽ താലൂക്ക്തല ശ്രീനാരായണ ജയന്തിയാഘോഷത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിൻ്റെയാകെ പരിവർത്തനത്തിനാവശ്യമായ പ്രവർത്തനങ്ങളാണു കാലിക പ്രസക്തിയുള്ള സന്ദേശങ്ങളിലൂടെ ഗുരു നിർവഹിച്ചിട്ടുള്ളത്. അടിമത്വത്തിലാണ്ടു കിടന്നിരുന്ന വലിയൊരു വിഭാഗം ജനതയെ ജീവിതത്തിൻ്റെ മുഖ്യധാരയിലേക്കു കൈ പിടിച്ചുയർത്താൻ കഴിഞ്ഞതു ശ്രീനാരായണ ഗുരു സന്ദേശങ്ങളുടെ പിൻബലം ഒന്നുകൊണ്ടു മാത്രമാണെന്നും വി. ജോയി കൂട്ടിച്ചേർത്തു.

ഗുരുക്ഷേത്രസമിതി പ്രസിഡൻ്റ് ഡോ.ബി.സീരപാണി അധ്യക്ഷനായിരുന്നു. ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് സി.വിഷ്ണുഭക്തൻ ചതയദിന സന്ദേശം നൽകി. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മുഖ്യാതിഥിയായിരുന്നു. ഗുരുക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, ട്രഷറർ പി.എസ്.ചന്ദ്രസേനൻ, ക്ഷേത്ര കാര്യദർശി ജി.ജയചന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡൻ്റ് പ്രദീപ് സഭവിള, ബൈജു തോന്നയ്ക്കൽ, കൗൺസിലർമാരായ അഴൂർ ബിജു, ഉണ്ണിക്കൃഷ്ണൻ ഗോപിക, സി.കൃത്തിദാസ്, ഡി. ചിത്രാംഗദൻ, ട്രസ്റ്റ് ഭാരവാഹികളായ രാജൻ സൗപർണിക, എസ്.സുന്ദരേശൻ, എസ്.പ്രശാന്തൻ, ഭാഗി അശോകൻ, സത്യദാസ്, യൂത്ത് മൂവ്മെൻ്റ് പ്രതിനിധികളായ പ്രേം സിത്താർ, പ്രിയദർശൻ, അൻവിൻമോഹൻ, ഗൾഫ് പ്രതിനിധി സജൻസത്യ, പിആർഎസ്.പ്രകാശൻ, കെ.രഘുനാഥൻ, എൻ.സത്യപാലൻ എന്നിവർ പ്രസംഗിച്ചു.

ക്ഷേത്രതന്ത്രി സുശീലൻ പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ പഞ്ചലോഹ ഗുരു വിഗ്രഹപ്രതിഷ്ഠാ വാർഷികോൽസവത്തിൻ്റെ ഭാഗമായി നടന്ന പൂജാവിധികളിൽ നൂറുക്കണക്കിനു ഭക്തജനങ്ങൾ പങ്കെടുത്തു.വൈകിട്ടു മഹാഗുരുപൂജയോടെ ചടങ്ങുകൾ സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES