പോത്തൻകോട് സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര പോലീസ് അതിക്രമം. പെൺകുട്ടികളെയടക്കം റോഡിലൂടെ ഓടിച്ചിട്ട് തല്ലി.
കഴിഞ്ഞ നാലിനാണ് സംഭവം പോത്തൻകോട് വെള്ളാണിക്കൽ പാറയിലാണ് സംഭവം.
സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യാർത്ഥി സംഘം സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു സാധചാര പോലീസ് അതിക്രമം. ഒരു സംഘമാളുകൾ തടഞ്ഞു നിർത്തി കുട്ടികളെ ചോദ്യം ചെയ്യുകയായിരുന്നു. ശ്രീനാരായണപുരം സ്വദേശി മനീഷ്എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക്നേരെ ആക്രമണം അരങ്ങേറിയത്.
തങ്ങളെ ഓടിച്ചിട്ട് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കുട്ടികൾ പറയുന്നു.
പോത്തൻകോട് പൊലീസ് കേസെടുത്തെങ്കിലും ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമാണെന്ന് ആക്ഷേപമുണ്ട്.
സംഘത്തിലുണ്ടായിരുന്ന ഒരാൾക്കെതിരെ മാത്രമാണ് കേസെടുത്തത്. ആറ് മാസത്തിനിടെ ഇവിടെ രണ്ടാം തവണയാണ് സദാചാര ആക്രമണമുണ്ടാകുന്നത്.

